റഷ്യ-യുക്രൈന്‍ സമാധാന ചർച്ച തുർക്കിയിൽ തുടരുന്നു

റഷ്യ-യുക്രൈന്‍ സമാധാന ചർച്ചകൾ തുർക്കിയിലെ ഇസ്താംബൂളിൽ തുടരുന്നു. തുർക്കി പ്രസിഡന്‍റ് എർദോഗന്റെ ഓഫീസിലാണ് ചർച്ച നടക്കുന്നത്. ഇസ്താംബൂളിൽ ആരംഭിച്ച ചർച്ചയിൽ വെടി നിർത്തലാണ് ലക്ഷ്യമിടുന്നതെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.

രണ്ടാഴ്ചകൾക്ക് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ മുഖാമുഖ ചർച്ചകൾ നടക്കുന്നത്. സംഘർഷം തുടരുന്നതിൽ അഗാധമായ ദുഖമുണ്ടെന്ന് എർദോഗൻ പറഞ്ഞു.

ഇരു രാജ്യങ്ങളുമായും സൗഹൃദം പങ്കിടുന്ന രാജ്യമായതിനാൽ സമാധാന ചർച്ചകളിൽ മധ്യസ്ഥ വഹിക്കാനുള്ള കടമ തങ്ങൾക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തം തടയുക എന്നത് ഇരു കൂട്ടരുടെയും കൈകളിലാണെന്നും എർദോഗൻ കൂട്ടിച്ചേർത്തു.

തലസ്ഥാനമായ കിയവോ യുക്രൈന്‍റെ പരമാധികാരമോ വിട്ട് കൊടുക്കാതെ വെടി നിർത്തൽ സാധ്യമാക്കുക എന്നതിനാണ് തുർക്കിയിൽ നടക്കുന്ന സമാധാന ചർച്ചകളിൽ യുക്രൈന്‍ മുൻതൂക്കം നൽകുന്നത്. തങ്ങൾ രാജ്യത്തെ ജനങ്ങളേയോ, ഭൂമിയോ, പരമാധികാരമോ വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.

റഷ്യയുമായി നല്ലൊരു ബന്ധം സൂക്ഷിക്കുന്ന നാറ്റോ രാജ്യമാണ് തുർക്കി. റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളെ എർദോഗൻ എതിർത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News