ലണ്ടനിലെ റെസ്റ്റോറന്റിൽ മലയാളി വിദ്യാർഥിനിക്ക് കുത്തേറ്റു; ഇന്ത്യാക്കാരൻ അറസ്റ്റിൽ

കിഴക്കൻ ലണ്ടനിലെ ഹൈദരാബാദി റെസ്റ്റോറന്റിനുള്ളിൽ മലയാളി വിദ്യാർഥിനിയെ കത്തി​കൊണ്ട് കുത്തിയ 23കാരനായ ഇന്ത്യൻ യുവാവിനെ അറസ്റ്റ് ചെയ്തു.

ഈസ്റ്റ് ഹാമിലെ ഹൈദരാബാദ് വാല ബിരിയാണി റെസ്റ്റോറന്റിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇവിടെ പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്ന സോന ബിജുവിനെ (22) ആണ് ശ്രീറാം അംബർള എന്നയാൾ കുത്തിയത്. തിങ്കളാഴ്ച തെംസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിട്ടു.

20ഓളം കുത്തുകളാണ് സോനയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ ലണ്ടൻ ആംബുലൻസ് സർവിസും ഉദ്യോഗസ്ഥരും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്ക് എത്തിക്കുമ്പോൾ ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും ഇപ്പോൾ നില തൃപ്തികരമാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

ഹൈദരാബാദുകാരനായ പ്രതിക്ക് ലണ്ടനിൽ സ്ഥിരമായ മേൽവിലാസമില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് റെസ്റ്റോറന്റിൽ നടന്ന ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here