പണിമുടക്ക്: ഹൈക്കോടതി വിധി ജനാധിപത്യ വിരുദ്ധം. ജി.ദേവരാജന്‍

ജീവനക്കാര്‍ക്ക് സമരം ചെയ്യാ ന്‍ അവകാശമില്ലെന്ന ഹൈക്കോടതി വിധി ജനാധിപത്യ കീഴ്വഴക്കങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.സംഘം ചേരാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം എല്ലാവര്‍ക്കുമുള്ളതാണ്‌.

തൊഴിലാളികളുടെയും ജീവനക്കാരുടെയും നിലനില്‍പ്പ്‌ തന്നെ അപകടത്തിലാകുമ്പോള്‍ അവസാന ആയുധമായ പണിമുടക്കിന് അവര്‍ നിര്‍ബന്ധിതരായിത്തീരും. എതിരഭിപ്രായങ്ങള്‍ കൂടി കേള്‍ക്കുമ്പോ ള്‍ മാത്രമേ ജനാധിപത്യം സാര്‍ത്ഥകമാകൂവെന്ന് കോടതികളും തിരിച്ചറിയണം.

അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണ് പൊതുപണിമുടക്ക്. പണിമുടക്കിന് ആഹ്വാനം ചെയ്ത തൊഴിലാളി സംഘടനകളോട് ചര്‍ച്ചയ്ക്കു തയ്യാറാകണമെന്ന് സര്‍ക്കാരിനോട് ഒരു കോടതിയും ചോദിക്കാതിരുന്നത് എന്തുകൊണ്ടാണ്? സര്‍ക്കാരിന്‍റെ സ്വകാര്യവല്‍ക്കരണ നയം മൂലം സര്‍ക്കാ ര്‍ ജീവനക്കാരായി സര്‍വ്വീസി ല്‍ പ്രവേശിക്കുന്നവ ര്‍ ക്രമേണ സ്വകാര്യ ജീവനക്കാരോ താത്ക്കാലിക ജീവനക്കാരോ ആയി മാറുകയാണ്. പുറംകരാ ര്‍ ജോലികളും കാരാര്‍ ജോലികളും വര്‍ദ്ധിക്കുമ്പോ ള്‍ അവശ്യം വേണ്ടുന്ന തൊഴി ല്‍ സുരക്ഷ പോലും നിഷേധിക്കപ്പെടുകയാണ്.

സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് കെട്ടിയുയര്‍ത്തിയ പൊതുമേഖലാ സ്ഥാപനങ്ങളും സൈന്യത്തിനു വേണ്ടി ആയുധങ്ങളുണ്ടാക്കുന്ന സര്‍ക്കാ ര്‍ ആയുധ നിര്‍മ്മാണശാലകളും കല്‍ക്കരിപ്പാടങ്ങളും സ്വകാര്യവല്‍ക്കരിക്കുമ്പോ ള്‍ തൊഴിലാളിക ള്‍ സമരം ചെയ്യരുതെന്ന് പറയുന്നത് നീതീകരിയ്ക്കാനാവുന്നതല്ല.

സമരം ചെയ്ത് നേടിയെടുത്ത തൊഴി ല്‍ നിയമങ്ങള്‍ സ്വദേശ-വിദേശ കുത്തകകള്‍ക്കു വേണ്ടി കോഡുകളാക്കി ചുരുക്കുമ്പോ ള്‍ തൊഴിലാളിക ള്‍ പ്രതികരിക്കരുത് എന്ന് പറയുന്നതു നിയമ വിരുദ്ധവുമാണ്. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യം സ്ഥാപിക്കുവാന്‍ ഭരണകൂടം ശ്രമിക്കുമ്പോ ള്‍ അതിനു സഹായകരമായ നിലപാടുകള്‍ കോടതികള്‍ സ്വീകരിക്കരുതെന്നും ദേവരാജന്‍ അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News