കിളിമാനൂര്‍ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയിൽ

തിരുവനന്തപുരം കിളിമാനൂര്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയയാൾ പിടിയിൽ. നഗരൂർ കൊടുമൺമല സ്വദേശി രതീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സിസിടിവിയിൽ കുടുങ്ങിയ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് രതീഷിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പ് ക്ഷേത്രപരിസരത്ത് സാമൂഹ്യവിരുദ്ധർ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.

മാർച്ച് 18 -നാണ് കിളിമാനൂർ തമ്പുരാട്ടിപ്പാറ ശ്രീപാർവ്വതി ക്ഷേത്രത്തിൽ മോഷണം നടന്നത്. കാണിക്കവഞ്ചി കുത്തിത്തുറന്ന പ്രതി 25,000 രൂപ മോഷ്ടിച്ചു.

ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സോളാറും കൊടിമരവും നശിപ്പിച്ചു.ഇതിനു പിന്നാലെയാണ് ക്ഷേത്രഭാരവാഹികൾ ക്ഷേത്രത്തിനു ചുറ്റും സിസിടിവി ക്യാമറ സ്ഥാപിച്ചത്. രതീഷ് മുമ്പും മോഷണക്കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News