നാട്ടിൽപോകാനായി വിമാനത്താവളത്തിൽ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

നാട്ടിൽപോകാനായി മസ്‌കത്ത് വിമാനത്താവളത്തിൽ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ വലപ്പാട് സ്വദേശി പുതിയ വീട്ടിൽ ഹുസൈനാണ് കഴിഞ്ഞ ദിവസം മരിച്ചത്.

ഹെയിലിലായിരുന്നു താമസം. എസി മെക്കാനിക്കായി ജോലിചെയ്തുവരികയായിരുന്നു. കൊച്ചിയിലേക്കുള്ള വിമാനത്തിൽ പോകാനെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

പിതാവ്: പരേതനായ കുഞ്ഞിമോൻ അബ്ദുൽ ഖാദർ. മാതാവ്: ഫാത്തിമ. ഭാര്യ: സൈതഭാനു. മക്കൾ: ഗസല, ആദിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here