സ​രി​സ്‌​ക ക​ടു​വ സ​ങ്കേ​ത​ത്തി​ൽ വ​ൻ തീ​പി​ടുത്തം

രാ​ജ​സ്ഥാ​നി​ലെ സ​രി​സ്ക ക​ടു​വ സ​ങ്കേ​ത​ത്തി​ൽ വ​ൻ തീ​പി​ടു​ത്തം. വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ തീ​പി​ടു​ത്തം 10 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ല​ധി​കം വ്യാ​പി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് തീ പ​ട​ർ​ന്നു പി​ടി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.ഇ​തു​വ​രെ​യാ​യി​ട്ടും തീ ​അ​ണ​യ്ക്കാ​നോ കു​ടൂ​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പ​ട​രു​ന്ന​തു ത​ട​യാ​നോ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

തീയണക്കാൻ സൈന്യത്തിന്‍റെ സഹായം തേടിയിട്ടുണ്ട്. പ്ര​ദേ​ശ​ത്തെ ക​ടു​വ​ക​ളു​ടെ സ​ഞ്ചാ​ര​ത്തെ തീ​പി​ടി​ത്തം ബാ​ധി​ച്ച​താ​യാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.ഇ​രു​പ​തി​ല​ധി​കം ക​ടു​വ​ക​ളാ​ണ് സ​രി​സ്ക ക​ടു​വ സ​ങ്കേ​ത​ത്തി​ലു​ള്ള​ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here