അവതാരകൻമാർക്കുള്ള അടി അങ്ങ് ലോസ് ഏഞ്ചലസിൽ നിന്നും തുടങ്ങിയിട്ടുണ്ട്; മണിയാശാന്റെ ഫേസ്ബുക് പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അവതാരകർ അതിരുവിടുന്ന സാഹചര്യം നിലനിൽക്കെ എം എം മണി MLAയുടെ പോസ്റ്റ് വൈറലാകുന്നു.അവതാരകൻമാർക്കുള്ള അടി അങ്ങ് ലോസ് ഏഞ്ചലസിൽ നിന്നും തുടങ്ങിയിട്ടുണ്ട്, ജാഗ്രതൈ എന്നാണ് മണിയാശാൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ്ചാനൽ നടത്തിയ ചർച്ച നയിച്ച ചീഫ് റിപ്പോർട്ടർ വിനു വി ജോൺ പണിമുടക്കിയ തൊഴിലാളികളെ അടച്ച് ആക്ഷേപിക്കുകയും ഏളമരം കരിം എം പിയെ അപകീർത്തിപ്പെടുത്തുകയും ചെയ്തത് .

ഏളമരം കരിമും കുടുംബവും കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കുകയും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും സഖാവ് കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താൽ എന്ത് സംഭവിക്കും എന്ന് ലോകത്തോട് വിളിച്ച് പറയുകയുമായിരുന്നു. ഇതിനെതിരെ വ്യാപകപ്രതിഷേധവും വിമർശനവുമാണ് ഉയർന്നുവന്നത്.

അതേസമയം ഓസ്‌കര്‍ വേദിയിൽ അവതാരകന്‍ ക്രിസ് റോക്കിനെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ വില്‍ സ്‌മിത്ത് മുഖത്തടിച്ചത് ലോകം മുഴുവൻ കണ്ടിരുന്നു . ഭാര്യ ജാഡ പിങ്കെറ്റ് സ്‌മിത്തിനെ പരിഹസിച്ച്‌ ക്രിസ് റോക്ക് നടത്തിയ കമന്റാണ്‌ വില്‍ സ്‌മിത്തിനെ പ്രകോപിപ്പിച്ചത്. തല്ലിയശേഷം ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ’ ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്‌തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News