കോട്ടയത്തെ കെ റെയിൽ വിരുദ്ധ സമതിയ്ക്ക് ബിജെപി ബന്ധം; ദൃശ്യങ്ങൾ പുറത്ത്

കോട്ടയത്തെ കെ റെയിൽ വിരുദ്ധ സമതിയുടെ ബി.ജെ.പി ബന്ധം മറ നീക്കി പുറത്തുവരുന്നു. സമരസമിതി നേതാക്കൾ ബിജെപി വേദിയിലെത്തിയതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. സമരസമിതിയുടെ നേതൃത്വത്തിൽ ആണ് ബിജെപി- കോൺഗ്രസ് പ്രവർത്തകർ വികസന വിരോധ പ്രതിഷേധത്തിൽ ഒത്തുകൂടുന്നത്.

ബിജെപിയുടെ ജില്ലാ അധ്യക്ഷൻ നയിക്കുന്ന പദയാത്രയുടെ വേദിയിലാണ് കെ റെയിൽ വിരുദ്ധ സമരസമിതിയുടെ ബിജെപി ബന്ധം പരസ്യമായത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒപ്പം വേദിപങ്കിട്ടത്.

ജില്ലയിലെ കെ റെയിൽ വിരുദ്ധ സമരത്തിൻ്റെ അമരക്കാരനായ ബാബു കുട്ടൻ ചിറയും മണ്ണ സമരത്തിൻ്റെ മുൻപിൽ നിന്നവരുമാണ് . ബാബു കുട്ടൻ ചിറ കടുത്ത കോൺഗ്രസ് അനുഭാവി കൂടിയാണ്.

സമരസമിതിക്ക് രാഷ്ട്രീയമില്ല എന്നാണ് ഇവരുടെ വാദം. എന്നാൽ ഈ വാദങ്ങൾ എല്ലാം പൊളിക്കുന്നത് ആണ് ഇന്നലെ മാമ്മൂട് നടന്ന ബിജെപിയുടെ കാൽനട ജാഥയുടെ വേദി.

കെ റെയിൽ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഭൂരിഭാഗം ആളുകളും യുഡിഎഫ് ബിജെപി പ്രവർത്തകരാണ്. സമരത്തിൽ ബിജെപിക്കും കോൺഗ്രസിനും ഇടയിലെ പാലമായി പ്രവർത്തിക്കുന്നതും സമരസമിതിയാണ്.

പ്രതിഷേധക്കാർ എവിടെ ഒത്തു കൂടണം എന്നീ കാര്യങ്ങൾ തിരുമാനിക്കുന്നതും സമരസമിതി പ്രവർത്തകർ തന്നെയാണ്. മാടപ്പള്ളിയിലെ ആദ്യ സമരത്തിൽ ബിജെപിയുടെയും – കോൺഗ്രസിൻ്റെയും പ്രവർത്തകർ കോടികളുമായി ആണ് എത്തിയത്.

ബിജെപി – യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ട് സിപിഎം തുറന്നു കാട്ടിയതോടെ പിന്നീടുള്ള സമരങ്ങളിൽ കൊടികൾ ഒളിപ്പിച്ചാണ് ഇവർ എത്തിയത്. എസ്ഡിപിഐ ഉൾപ്പെടെയുള്ള വർഗീയസംഘടനകളും സമരസമിതിയുടെ ഭാഗമാണ്.

ഇരു പാർട്ടികളിലും വികസനവിരുദ്ധ സമരത്തിനോട് കടുത്ത വിയോജിപ്പു ഉള്ളവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. കെ റെയിൽ സമരത്തിൽ പ്രതിഷേധിച്ച് നിരവധി പ്രവർത്തകരാണ് പുതുപ്പള്ളിയിൽ ബിജെ.പി യിൽ നിന്ന് രാജിവെച്ചത്.

ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ കെ റെയിലിനെ അനുകൂലിച്ചു രംഗത്തിയത് സമരസമിതിക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News