സിപിഐ എം രാജ്യസഭകക്ഷി നേതാവ് എളമരം കരീമിനെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോൺ ആക്ഷേപിച്ചതിൽ ഇടതുപക്ഷ എംപിമാർ പ്രതിഷേധിച്ചു. പ്രതിഷേധിക്കാനും പണിമുടക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ഉയർത്തിപ്പിടിച്ചതിന്റെ പേരിലാണ് എളമരം കരീമിനുനേരെയുള്ള അധിക്ഷേപം.
മുതിർന്ന ട്രേഡ് യൂണിയൻ നേതാവും സമാദരണീയനായ പാർലമെന്റേറിയനുമായ അദ്ദേഹത്തെ ഇത്തരത്തിൽ ആക്ഷേപിച്ചത് അംഗീകരിക്കാൻ കഴിയുന്നതല്ല.
ആക്രമണത്തിനുള്ള ആഹ്വാനംപോലെയാണ് അവതാരകൻ സംസാരിച്ചത്. ജനാധിപത്യസംവിധാനത്തിനു നിരക്കുന്നതല്ല ഈ പെരുമാറ്റം. മാധ്യമസ്വാതന്ത്ര്യത്തിനു അടിസ്ഥാനമായ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്റെ പരിധിയിൽവരുന്നതുമല്ല അവതാരകന്റെ പരാമർശങ്ങൾ.
അങ്ങേയറ്റം അപലപനീയമായ പരാമർശങ്ങൾ പിൻവലിച്ച് സമൂഹത്തോടും എളമരം കരീമിനോടും മാപ്പ് പറയാൻ വിനു വി ജോൺ തയ്യാറാകണം.
അതിനുള്ള മാന്യത അദ്ദേഹം കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു–ഡോ. വി. ശിവദാസൻ, ബിനോയ് വിശ്വം, ജോസ് കെ മാണി, എം. വി. ശ്രേയാംസ്‌കുമാർ, കെ. സോമപ്രസാദ്, ജോൺ ബ്രിട്ടാസ്, എ. എം. ആരിഫ്, തോമസ് ചാഴിക്കാടൻ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.