ഖത്തർ ലോകകപ്പിന് യോഗ്യത നേടി പോർച്ചുഗലും പോളണ്ടും

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ടും സാദിയോ മാനേ യുടെ സെനഗലും ഉൾപ്പെടെ 7 ടീമുകൾ കൂടി ഖത്തർ ലോകകപ്പിന് യോഗ്യത നേടി.

വടക്കൻ മാസിഡോണിയയെ 2-0 ന് തോൽപിച്ചാണ് പറങ്കിപ്പടയുടെ ഖത്തർ യോഗ്യത. പോളണ്ട് 2-0 ന് സ്വീഡനെ പരാജയപ്പെടുത്തി. ആഫ്രിക്കൻ യോഗ്യതാ റൗണ്ടിൽ മുഹമ്മദ് സലായുടെ ഈജിപ്തിനെ തോൽപിച്ചാണ് സാദിയോ മാനേയുടെ സെനഗൽ ഖത്തർ ടിക്കറ്റ് ഉറപ്പാക്കിയത്.

ആഫ്രിക്കയിൽ നിന്നും ഘാന, ടുണീഷ്യ, മൊറോക്കോ, കാമറൂൺ ടീമുകളും യോഗ്യത ഉറപ്പാക്കി. ഇനിയുള്ള 5 ടീമുകളെ അറിയാൻ ജൂൺ വരെ കാത്തിരിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News