അഴുക്കുചാലില്‍ കുടുങ്ങിയവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഡല്‍ഹിയില്‍ അഴുക്കുചാലില്‍ കുടുങ്ങിയ നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ദേശീയ ദുരന്തനിവാരണ സേന നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. മൂന്ന് ശുചീകരണ തൊഴിലാളികളും ഒരു റിക്ഷാ ഡ്രൈവറുമാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി രോഹിണിയിലെ സെക്ടര്‍ 16ന് സമീപമാണ് അപകടം നടന്നത്.

അഴുക്കുചാലില്‍ ഇറങ്ങിയ മൂന്ന് പേര്‍ സ്വകാര്യ കരാര്‍ ജീവനക്കാരാണെന്നും സംഭവസമയത്ത് എം.ടി.എന്‍.എല്‍ ലൈനില്‍ ജോലി ചെയ്തിരുന്നവരാണെന്നും പൊലീസ് പറഞ്ഞു. അഴുക്കുചാല്‍ ശുചീകരണത്തിനായി രണ്ട് പേരാണ് ആദ്യം ഇറങ്ങിയത്. ഇവരുടെ പ്രതികരണം നിലച്ചതോടെ മൂന്നാമനും ഇറങ്ങിയെന്നാണ് വിവരം.

ഏറെ നേരം കഴിഞ്ഞിട്ടും തൊഴിലാളികളെ കാണാതായതോടെ അടുത്തുണ്ടായിരുന്ന റിക്ഷാ ഡ്രൈവര്‍ അഴുക്കുചാലിനു സമീപമെത്തി ശബ്ദമുയര്‍ത്തി. പിന്നാലെ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവറും വീഴുകയായിരുന്നു. അഗ്‌നിശമനസേന, ദേശീയ ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. മറ്റൊരു മൃതദേഹം ഇന്ന് പുലര്‍ച്ചെയാണ് കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News