എളമരം കരീമിനെ ആക്ഷേപിച്ച അവതാരകന്‍ മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നു; മന്ത്രി വി ശിവന്‍കുട്ടി

എളമരം കരീമിനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ അവതാരകന്‍ മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ചാനല്‍ ചര്‍ച്ചയ്ക്കിടെ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഐ എം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരീമിനെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഓഫീസിലേക്ക് അല്‍പ്പസമയത്തിനകം തൊഴിലാളികള്‍ സംയുക്തമായി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികളെയും അവതാരകന്‍ അധിക്ഷേപിച്ചിരുന്നു. ഇതിനോടകം നിരവധി പേരാണ് അവതാരകമെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News