ഇഷ്ടമല്ലാന്ന് പറഞ്ഞാൽ ഇഷ്ടമല്ല… അതോണ്ട് ഞങ്ങളാ പേരങ്ങു മാറ്റുവാണ് കേട്ടോ..; ചരിത്രത്തെ വളച്ചൊടിക്കാനുള്ള കേന്ദ്രത്തിന്റെ കച്ചകെട്ടൽ

ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ട് കാവിവൽക്കരണം നടപ്പാക്കുക എന്ന ലക്ഷ്യമാണ് നാരേന്ദ്രമോദി സർക്കാരിന് എന്നതിനുള്ള ഉത്തമ ഉദാഹരണങ്ങൾ ഓരോന്നോരോന്നായി പുറത്തുവരികയാണ്. ഇഷ്ടമല്ല എന്ന് തോന്നിക്കഴിഞ്ഞാൽ നൈസ് ആയിട്ട് പേരങ്ങു മാറ്റിക്കളയും. ചിലപ്പോ അത് സ്വന്തം പേരിലേക്കാവും മാറ്റുക. ആത്മ പ്രശംസ ഇഷ്ടമല്ലല്ലോ!! അതുകൊണ്ട് പറയും, ജനതാത്‌പര്യം കൊണ്ടാണ് പെരുമാറ്റുന്നതെന്ന്. കഷ്ടം!

അങ്ങനെ മോദി സർക്കാർ മാറ്റിയെഴുതിയ ചില ചരിത്ര ‘സംഭവങ്ങൾ’ ഒന്ന് നോക്കാം…

കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് മോദി തന്റെ ട്വീറ്റിൽ നിരവധി പേർ ഖേൽ രത്‌നയ്ക്ക് ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ പേരിടണമെന്ന് ആവശ്യപ്പെടുന്നുവെന്ന് പറഞ്ഞുകൊണ്ട് പേര് മാറ്റിയത്. ജനങ്ങളുടെ ആഗ്രഹപ്രകാരം ഖേൽരത്‌ന ഇനി ധ്യാൻചന്ദിന്റെ പേരിലായിരിക്കും അറിയപ്പെടുക എന്നായിരുന്നു മോദി പറഞ്ഞത്.

എന്നാൽ ഇക്കാര്യമാവശ്യപ്പെട്ട് ഒരാൾ പോലും അപേക്ഷിച്ചതിന്റെ രേഖകൾ പ്രധാനമന്ത്രിയുടെ ഓഫീസിലില്ല. കായിക-യുവജനക്ഷേമ മന്ത്രാലയത്തിന്റെ ഓഫീസിലും ഇത് സംബന്ധിച്ച രേഖകളില്ല.

മാത്രമല്ല മോദിയുടെ ട്വീറ്റിന് ശേഷം മാത്രമാണ് പേരുമാറ്റുന്നതിനെക്കുറിച്ചുപോലും അധികൃതർ തീരുമാനിച്ചതെന്നും ദി വയർ റിപ്പോർട്ട് ചെയ്തു. ഖേൽരത്‌നയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് എത്ര പേരാണ് മോദിയ്ക്ക് അപേക്ഷ അയച്ചതെന്നും ഇതിന്റെ രേഖകൾ ലഭ്യമാണോയെന്നുമായിരുന്നു വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചത്.

എന്നാൽ ഇക്കാര്യത്തെ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല എന്നായിരുന്നു മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി നൽകിയ മറുപടി. നേരത്തെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലായിരുന്നു ഖേൽരത്‌ന അറിയപ്പെട്ടിരുന്നത്.

ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയതിന് പിന്നാലെയാണ് ദേശീയോദ്യാനത്തിന്റെ പേരില്‍ നിന്നും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വെട്ടിമാറ്റി ബി.ജെ.പി അസമിലെ രാജീവ് ഗാന്ധി ഒറംഗ് ദേശീയോദ്യാനത്തിന്റെ പേര് ഒംറഗ് ദേശീയോദ്യാനം എന്നാക്കി മാറ്റിയത്.

അസം നാഷണല്‍ പാര്‍ക്കിന്റെ പേര് മാറ്റി സര്‍ക്കാര്‍: രാജീവ് ഗാന്ധിയുടെ പേര്  ഒഴിവാക്കി | rajiv gandhi|Assam National Park|Omrug National Park

ബംഗാള്‍ കടുവകളുടെ പ്രധാന ആവാസകേന്ദ്രങ്ങളിലൊന്നെന്ന നിലയില്‍ ലോകപ്രശസ്തമാണ് ഈ നാഷണല്‍ പാര്‍ക്ക്. ദേശീയോദ്യാനത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി നിരവധി സംഘടനകള്‍ സമീപിച്ചെന്നും അതിനാലാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നുമായിരുന്നു അസം സര്‍ക്കാരിന്റെ വാദം.

പ്രദേശത്തെ ഗോത്രവിഭാഗങ്ങളുടെ ആവശ്യം പരിഗണിച്ചാണ് രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് എന്ന പേര് ഒറംഗ് നാഷണല്‍ പാര്‍ക്കാക്കി മാറ്റുന്നതെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

1985ലാണ് ഈ പ്രദേശത്തെ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്. 1999ലാണ് ദേശീയോദ്യോനമെന്ന പദവിയിലേക്ക് ഉയര്‍ത്തിയത്.1992ല്‍ വന്യജീവി സങ്കേതത്തിന് രാജീവ് ഗാന്ധിയുടെ പേര് നല്‍കിയിരുന്നെങ്കിലും 2001ല്‍ കോണ്‍ഗ്രസിന്റെ തരുണ്‍ ഗൊഗോയി സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്തായിരുന്നു രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് എന്ന് പേര് നല്‍കിയത്.

സിക്കിമിലെ സോംഗോ തടാകത്തേയും ഗാംഗ്‌ടോക്കിലെ നാഥുല ബോര്‍ഡര്‍ പാസിനെയും ബന്ധിപ്പിക്കുന്ന റോഡിന് സിക്കിം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നല്‍കി. മുമ്പ് ‘ജവഹര്‍ലാല്‍ നെഹ്‌റു റോഡ്’ എന്നറിയപ്പെട്ടിരുന്ന റോഡ് ഇപ്പോൾ ‘നരേന്ദ്ര മോദി മാര്‍ഗ്’ എന്നാണ് അറിയപ്പെടുന്നത്. സിക്കിം ഗവര്‍ണര്‍ ഗംഗാ പ്രസാദാണ് പുതുക്കിപ്പണിത റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ജവഹർലാൽ നെഹ്റു റോഡ് ഇനി 'നരേന്ദ്ര മോദി മാർഗ്'; പേര് മാറ്റി സിക്കിം | Narendra  Modi | BJP | Manorama News

ക്യോംഗസാല ഗ്രാമപഞ്ചായത്തിന്റെ പരിധിയിലാണ് 19.51 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നിര്‍മിച്ചിരിക്കുന്നത്. റോഡിന്റെ പേരുമാറ്റം ഗ്രാമസഭയില്‍ ഐക്യകണ്‌ഠേനയായിരുന്നു അംഗീകരിക്കപ്പെട്ടതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഐ.കെ രസായ്‌ലി പറഞ്ഞത്.

കൊവിഡിന്റെ സമയത്ത് തങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായിട്ടാണ് റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതെന്നാണ് രയ്‌സാലിയുടെ വാദം!

ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേര് വീരാംഗന റാണി ലക്ഷ്മിഭായ് എന്നാക്കി ഉത്തരവിട്ടത് ബിജെപിയുടെ യോഗി ആദിത്യനാഥ് ആണ്. നേരത്തെ, മുഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷൻ എന്നായിരുന്നു. അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നും ഫൈസാബാദിനെ അയോധ്യ എന്നും മാറ്റിയിരുന്നു.

Janmabhumi| ഫൈസാബാദ് റെയില്‍വെ സ്റ്റേഷന്‍ ഇനി അയോധ്യ കാണ്ഡ് സ്റ്റേഷന്‍;  പുനര്‍നാമകരണം നടത്തിയത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

മഹത്തായ കായിക സംസ്കാരമുള്ള നമ്മുടെ രാജ്യത്ത് കായിക മേഖലയെയും മോദി സർക്കാർ വെറുതെ വിട്ടില്ല. ഇതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു നവീകരിച്ച അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകിയ സംഭവം. മോദിയെ മഹത്വവൽക്കരിക്കുന്നതോടൊപ്പം കോർപ്പറേറ്റ് പ്രീണനത്തിനും അധികൃതർ സമയം കണ്ടെത്തി.

Janmabhumi| ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി അറിയപ്പെടുക  നരേന്ദ്ര മോദിയുടെ പേരില്‍; അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയം ...

സ്‌റ്റേഡിയത്തിലെ ഓരോ ഏരിയക്കും റിലയൻസിന്റെ പേര് നൽകിയതിലൂടെ കായിക മേഖല ഒന്നടങ്കം കാൽക്കീഴിലാക്കാനുള്ള മോദി -അംബാനി കൂട്ടുകെട്ടിന്റെ പുത്തൻ തന്ത്രമാണ് വെളിച്ചത്തു വന്നത്. രാഷ്ട്രീയ അജണ്ടകളുടെ ഫലമായി സ്വേച്ഛാധിപത്യരീതിയിൽ പരമ്പരാഗത കീഴ് വഴക്കങ്ങളൊക്കെ മാറ്റിയെഴുതുകയാണ് ബിജെപി സർക്കാർ.

കേന്ദ്ര ഭരണത്തിന്റെ ഹുങ്കിൽ രാജ്യത്തെ സർവ്വമേഖലകളെയും അനുദിനം രാഷ്ട്രീയവൽക്കരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെല്ലാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News