സില്‍വര്‍ലൈന്‍; സി പി ഐ (എം) പ്രവര്‍ത്തകര്‍ വീട് കയറി പ്രചാരണം ആരംഭിച്ചു

സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് കോഴിക്കോട് സി പി ഐ (എം) പ്രവര്‍ത്തകര്‍ വീട് കയറി പ്രചാരണം ആരംഭിച്ചു. ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിലാണ് ബോധവത്ക്കരണം തുടങ്ങിയത്. മതിയായ നഷ്ടപരിഹാരം ലഭിച്ചാല്‍ വീടും സ്ഥലവും വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് വീട്ടുകാര്‍ അറിയിച്ചു.

കോഴിക്കോട് ബേപ്പൂര്‍ വില്ലേജിലെ അരക്കിണര്‍ ഭാഗത്താണ് സി പി ഐ (എം) ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തില്‍ വീട് കയറിയുള്ള പ്രചാരണത്തിന് തുടക്കമിട്ടത്. വീട്ടുകാരുമായി സില്‍വര്‍ലൈന്‍ വിഷയങ്ങള്‍ സംസാരിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. യു ഡി എഫ് – ബി ജെ പി സംഘം പിഴുതെറിഞ്ഞ സര്‍വ്വെക്കല്ലുകള്‍ പുന:സ്ഥാപിച്ചു. ഈ പ്രദേശത്ത് 52 വീട്ടുകാരെയാണ് പദ്ധതി ബാധിക്കുക. തങ്ങള്‍ക്ക് മതിയായ നഷ്ട പരിഹാരം ലഭിച്ചാല്‍ വീടും സ്ഥലവും വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് വീട്ടുകാര്‍ പറയുകയുണ്ടായി.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ എല്ലാവരും സംതൃപ്തരാണെന്ന് വീടുകള്‍ സന്ദര്‍ശിച്ച ശേഷം പി മോഹനന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷ്, ഫറോക്ക് എരിയാ സെക്രട്ടറി രാധാഗോപി, കോര്‍പ്പറേഷന്‍ വാര്‍ഡ് 52-കൗണ്‍സിലര്‍ ഷമീന, പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഭവന സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News