ഐ പി എൽ ; സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് ജയം

ഐ പി എൽ ക്രിക്കറ്റിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 61 റൺസ് ജയം. വെടിക്കെട്ട് ബാറ്റിംഗിലൂടെ 27 പന്തിൽ 5 ബൌണ്ടറിയും 3 സിക്സറും ഉൾപ്പെടെ 55 റൺസെടുത്ത മലയാളി നായകൻ സഞ്‌ജു സാംസണിന്റെ പ്രകടനമാണ് രാജസ്ഥാന് മികച്ച ജയം ഒരുക്കിയത്.

ഐ പി എല്ലിൽ രാജസ്ഥാന് വേണ്ടി ആകെ 110 സിക്സറുകൾ നേടിയ സഞ്ജു സിക്സർ എണ്ണത്തിൽ ഷെയ്ൻ വാട്ട്സണെ പിന്തള്ളി ഒന്നാമനായി. റോയൽസ് നിരയിൽ മറുനാടൻ മലയാളി താരം ദേവ്ദത്ത് പാടിക്കൽ 41 റൺസ് നേടി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. ഹൈദരാബാദ് നിരയിൽ ഉമ്രാൻ മാലിക്കും ടി നടരാജനും 2 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന് 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുക്കാനേ സാധിച്ചുള്ളൂ.

രാജസ്ഥാൻ നിരയിൽ യുസവേന്ദ്ര ചഹൽ 3 വിക്കറ്റ് വീഴ്ത്തി. ഏപ്രിൽ 2 ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News