50 ലക്ഷം അംഗങ്ങളെ സ്വപ്നം കണ്ടു ; 5 പോലും തികയ്ക്കാനാകാതെ KPCC

കെപിസിസി മെമ്പർഷിപ്പ് വിതരണം പ്രതിസന്ധിയിൽ. 50 ലക്ഷം മെമ്പർഷിപ്പ് എന്ന ലക്ഷ്യം പൂർത്തിയാക്കാൻ ഇനി രണ്ടുദിവസം മാത്രം ബാക്കി. 5 ലക്ഷം മെമ്പർഷിപ്പുപോലും ഇതുവരെ കേരളത്തിൽ ചേർക്കാനായില്ല. ഒരു മാസം കൂടി കാലാവധി നീട്ടി നൽകണമെന്ന ആവശ്യവുമായി സംസ്ഥാന നേതൃത്വം.

നിലവിൽ 35ലക്ഷം മെമ്പർഷിപ്പ് കേരളത്തിൽ ഉണ്ടെന്നാണ് കോൺഗ്രസ് അവകാശവാദം. ഇതു 50 ലക്ഷമായി വർദ്ധിപ്പിനാണ് സുധാകരൻ ലക്ഷ്യമിട്ടത്. പക്ഷെ ഇതിനിടയിൽ സംഘടനാ പുനഃസംഘടനാ നടപടികളുമായി സുധാകരൻ മുൻപോട്ടുപോയതോടെ മെമ്പർഷിപ്പ് ക്യാമ്പയിൽ പൊളിഞ്ഞു.

ഇതിനിടയിൽ ഓൺലൈനായി മെമ്പർഷിപ്പ് ചേർക്കണമെന്ന് എഐസിസി നിർദേശം കൂടി വന്നതോടെ ആശയക്കുഴപ്പം വർദ്ധിച്ചു. ക്യാമ്പയിൽ പൊളിയുമെന്നായതോടെ മെമ്പർഷിപ്പ് രസീത് നൽകാൻ എഐസിസി അനുവാദം നൽകി. പക്ഷെ നേരിട്ട് ചേർക്കുന്ന മെമ്പർഷിപ്പ് സുതാര്യമാകില്ലെന്ന് ഗ്രൂപ്പുകൾ ആരോപിക്കുന്നു.

ഈ ആശയക്കുഴപ്പത്തിനിടയിൽ മെമ്പർഷിപ്പ് വിതരണം പൂർണമായും പ്രതിസന്ധിയിലായ നിലയിലാണ്. 50 ലക്ഷം എന്ന ലക്ഷ്യത്തിന്റെ ഏഴയലത്ത് എത്താൻ ഇതുവരെ ആയിട്ടില്ല. 5 ലക്ഷം മെമ്പർഷിപ്പുപോലും ഇതുവരെ കേരളത്തിൽ ചേർക്കാനായില്ലെന്ന് നേതാക്കൾ തന്നെ പറയുന്നു. ഇതിനായി നാളെ ഒരു ദിവസം കൂടിയാണ് ബാക്കിയുള്ളത്.

മെമ്പർഷിപ്പ് പ്രവർത്തനം പൊളിഞ്ഞതോടെ ഒരു മാസം കൂടി കാലാവധി നീട്ടി നൽകണമെന്ന ആവശ്യവുമായി സംസ്ഥാന നേതൃത്വം എഐസിസിയെ സമീപിച്ചു. പക്ഷെ കേരളത്തിൽ മാത്രം ഇതിനൊരു ഇളവുനൽകാൻ സാധ്യതയുണ്ടോയെന്ന് നേതാക്കൾക്ക് തന്നെ വ്യക്തതയില്ല.

മെമ്പർഷിപ്പ് വിതരണം ലക്ഷ്യം കൈവരിക്കാൻ കഴിയാതെ വന്നാൽ സുധാകരന്റെ പദവി തന്നെ തെറിക്കുമെന്നാണ് സൂചന. അതേസമയം ബൂത്ത് തലംമുതലുള്ള ട്രെയിനിംഗ് പൂർത്തായാക്കാനുള്ള ജോലികൾക്കാണ് കാലതാമസം നേരിട്ടതെന്നും വരുന്ന രണ്ടുദിവസത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News