മുനയൻകുന്ന്; കമ്യൂണിസ്റ്റ് പോരാട്ടങ്ങളിലെ ത്രസിപ്പിക്കുന്ന അധ്യായം

വടക്കേ മലബാറിലെ കർഷക കമ്യൂണിസ്റ്റ് പോരാട്ടങ്ങളിലെ ത്രസിപ്പിക്കുന്ന അധ്യായമാണ് മുനയൻകുന്ന്. 1948 ലെ മെയ്ദിന പുലരിയിലാണ് മുനയൻകുന്നിൽ ആറ് സഖാക്കൾ രക്തസാക്ഷികളായത്.

കൊടും കാടായിരുന്നു മുനയൻ കുന്ന്. പൊലീസിന്റെയും ഒറ്റുകാരുടെയും കണ്ണെത്താത്ത മലയോരം. 1948 ഏപ്രിൽ 30 ന് 42 കർഷകപോരാളികൾ പല വഴികളിലൂടെ മുനയൽ കുന്നിലെത്തി.

ജന്മിത്തത്തിനെതിരായ പോരാട്ടങ്ങൾ തുടരാനുള്ള കൂടിയാലോചനയ്ക്കായിരുന്നു യോഗം. മെയ് ഒന്നിന് പുലർച്ചെ കുടിൽ വളഞ്ഞ എം എസ് പി പൊലീസ് തുരുതുരാ വെടിയുതിർത്തു. മുനയൽകുന്ന് സമരപോരാളി പരിയാരത്ത് കൃഷ്ണൻ നായരുടെ മനസ്സിൽ നൂറാം വയസ്സിലും നരനായാട്ടിന്റെ ഓർമ്മകൾ മായാതെ നിൽക്കുന്നു.

ആറ് സഖാക്കൾ അവിടെ തന്നെ മരിച്ചു വീണു.നിരവധി പേർക്ക് പരിക്കേറ്റു.ശവശരീരങ്ങൾ വലിച്ചു കൊണ്ടുപോയി പാടിയോട്ടുചാലിൽ കുഴിയെടുത്ത് മൂടി. പിടിയിലായവരെ ക്രൂരമായി മർദ്ദിച്ചു. 35 പേർ കഠിന തടവിന് ശിക്ഷിക്കപ്പെട്ടു.

ജന്മിത്വത്തിനെതിരായ പോരാട്ടത്തിൽ നിന്നും കർഷക സംഘം പിന്നോട്ട് പോയില്ല. മുനയൻ കുന്ന് ജ്വലിപ്പിച്ച അഗ്നിയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കുടുതൽ കരുത്താർജ്ജിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News