എളമരം കരീമിനെതിരെ അവതാരകൻ നടത്തിയ ആക്രമണ ആഹ്വാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹം ; സി.പി.ഐ.എം

സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭയിലെ പാർട്ടി നേതാവുമായ എളമരം കരീമിനെതിരെ ഏഷ്യാനെറ്റിലെ വിനു.വി.ജോൺ നടത്തിയ ആക്രമണ ആഹ്വാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന്‌ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

ജനാധിപത്യ സമൂഹത്തിൽ അനിവാര്യമായ ഒന്നാണ്‌ മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനം. ജനാധിപത്യപരമായ ഭാഷയിൽ സംവാദങ്ങളുമായിരിക്കണം അതിന്റെ മുഖമുദ്ര.

പരസ്‌പര ബഹുമാനത്തോടെ നടത്തുന്ന സംവാദങ്ങൾ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നതാണ്‌. എന്നാൽ അതിൽ നിന്നും വ്യത്യസ്‌തമായി മര്യാദയുടെ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ടുള്ള സമീപനമാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ അവതാരകൻ വിനു.വി.ജോണിന്റെ ഭാഗത്തുനിന്നുണ്ടായത്‌.

എളമരം കരീമിനെയും കുടുംബത്തെയും ആക്രമിക്കണമെന്ന പരസ്യമായ പ്രസ്‌താവനയാണ്‌ ചാനലിലൂടെ നടത്തിയിരിക്കുന്നത്‌. ആക്രമണത്തിന്‌ ആഹ്വാനം നൽകുന്ന ഈ നടപടി ഒരു കാരണവശാലും ജനാധിപത്യ സമൂഹത്തിന്‌ അംഗീകരിക്കാൻ കഴിയുന്നതല്ല.

മാധ്യരംഗത്ത്‌ പ്രവർത്തിക്കുന്നവർ ഇത്‌ സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കണമെന്നും സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here