കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷം പുനര്‍വിചിന്തനം നടത്തണം; കോടിയേരി

കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷം പുനര്‍വിചിന്തനം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ പദ്ധതിക്ക് അനുകൂലമാണ്, സര്‍വേ നടപടി സുപ്രീംകോടതി അംഗീകരിച്ചതാണ്. പ്രതിപക്ഷം ഇനിയും സമരം തുടര്‍ന്നാല്‍ അത് സുപ്രീംകോടതിക്ക് എതിരാകും. യുഡിഎഫ് എതിര്‍പ്പ് തുടരട്ടെ, എല്‍ഡിഎഫ് വികസന പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ ഇന്ധനക്കൊള്ളയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയരണമെന്നും കോടിയേരി പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here