ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കില്ല; വിനു വി ജോണ്‍ അവതാരകനായി എത്തുന്ന പരിപാടികളുമായി സഹകരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കും; കോടിയേരി

ഒരു മാധ്യമ സ്ഥാപനത്തില്‍ ഇരുന്ന് പറയാവുന്ന കാര്യങ്ങളല്ല അവതാരകന്‍ പറഞ്ഞതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് ചെയ്തത്. എളമരം കരിമിന്റെ ചോര വീഴ്ത്താന്‍ അവതാരകന്‍ വരട്ടെ, അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. വിനു വി ജോണ്‍ അവതാരകനായി എത്തുന്ന പരിപാടികളുമായി സഹകരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഏഷ്യാനെറ്റിനെ മൊത്തമായി ബഹിഷ്‌കരിക്കില്ലെന്നും കോടിയേരി പറഞ്ഞു.

കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷം പുനര്‍വിചിന്തനം നടത്തണമെന്നും ജനങ്ങള്‍ പദ്ധതിക്ക് അനുകൂലമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സര്‍വേ നടപടി സുപ്രീംകോടതി അംഗീകരിച്ചതാണ്. പ്രതിപക്ഷം ഇനിയും സമരം തുടര്‍ന്നാല്‍ അത് സുപ്രീംകോടതിക്ക് എതിരാകും. യുഡിഎഫ് എതിര്‍പ്പ് തുടരട്ടെ, എല്‍ഡിഎഫ് വികസന പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News