തൊഴിലാളികള്‍ക്ക് രാജ്യത്ത് പ്രതീക്ഷയറ്റു; വി ആര്‍ പ്രതാപന്‍

തൊഴിലാളികള്‍ക്ക് രാജ്യത്ത് പ്രതീക്ഷയറ്റെന്ന് ഐഎന്‍ടിയുസി നേതാവ് വി ആര്‍ പ്രതാപന്‍. നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണ് രാജ്യത്ത് തൊഴിലാളികളെയും സാധാരണക്കാരെയും പ്രതികൂലമായി ബാധിക്കുന്ന നിയമനിര്‍മാണങ്ങള്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഡീമോണിറ്റൈസേഷന്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഇതുവരെ മുക്തമാകാന്‍ കഴിഞ്ഞിട്ടില്ല, ജിഎസ്ടി കൊണ്ടുവന്നതിനാലും ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. നിലവില്‍, പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ധൃതഗതിയില്‍ മുന്നോട്ടു പോകുകയാണ്.

ഓരോ വര്‍ഷവുമല്ല, ഓരോ മാസവും ദേശീയ തലത്തില്‍ പ്രക്ഷോഭം ശക്തി പ്രാപിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും വി ആര്‍ പ്രതാപന്‍ പ്രതികരിച്ചു. തൊഴിലാളികള്‍ സമചിത്തതയോടെ, വളരെ സമയമെടുത്ത്, ഏറ്റവും പ്രധാന വിഷയങ്ങളില്‍ മാത്രം പ്രതികരിക്കുന്നതു കൊണ്ടാണ് പണിമുടക്കുകള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമാകുന്നത്.

കര്‍ഷക സമരം നടന്നപ്പോള്‍ പ്രധാനമന്ത്രി അവര്‍ പാക്കിസ്ഥാന്‍ വാദികളാണെന്നും ദേശവിരുദ്ധരാണെന്നും പറഞ്ഞു. അതിനെയെല്ലാം അതിജീവിച്ചാണ് കര്‍ഷകര്‍ മുന്നോട്ട് പോയത്. ഇപ്പോള്‍ കേന്ദ്രം കൊണ്ടുവരുന്ന എല്ലാ നിയമങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണ്. രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് ജോലി കിട്ടാന്‍ എവിടെയാണ് അവസരമുള്ളതെന്നും അദ്ദേഹം ചോദിച്ചു.

എനിക്കോ നിങ്ങള്‍ക്കോ രാജ്യത്ത് കിട്ടുന്ന ജനാധിപത്യ സംരക്ഷണവും സാമൂഹിക സുരക്ഷാ സംവിധാനങ്ങളും ബിജെപി തുടര്‍ന്നാല്‍ രാജ്യത്ത് നിലനില്‍ക്കില്ലെന്നും വി ആര്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. കൈരളി ന്യൂസിന്റെ ‘ന്യൂസ് ആന്റ് വ്യൂസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News