പണിമുടക്ക്‌ പ്രതിപക്ഷ നേതാവിന്റെ സംഘടനകൂടി ഉൾപ്പെട്ട സമരം; കോടിയേരി ബാലകൃഷ്‌ണൻ

രാജ്യവ്യാപക പണിമുടക്ക്‌ പ്രതിപക്ഷ നേതാവിന്റെ സംഘടനകൂടി ഉൾപ്പെട്ട സമരമായിരുന്നുവെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഐഎൻടിയുസിയുടെ പല യൂണിയനുകളുടെയും നേതാവാണ്‌ വി ഡി സതീശൻ.

കോൺഗ്രസുമായി അതിന്‌ ബന്ധമില്ലെന്ന്‌ പറയുന്നതിൽ അർത്ഥമില്ലെന്നും കോടിയേരി പറഞ്ഞു. കൊച്ചി ലെനൻ സെന്ററിൽ സിപിഐ എം നവകേരളത്തിനുള്ള പാർട്ടി കാഴ്‌ച‌പ്പാട്‌ പൊതുജനാഭിപ്രായം സമാഹരിക്കുന്ന വെബ്‌പേജ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ഇന്നലത്തെ പണിമുടക്ക്‌ സിപിഐ എം നടത്തിയതല്ല. പത്ത്‌ കേന്ദ്ര സംഘടനകൾ ചേർന്ന്‌ നടത്തിയ പണിമുടക്കാണ്‌. പ്രതിപക്ഷ നേതാവിന്റെ പാർട്ടികൂടി പങ്കെടുത്ത പണിമുടക്കാണ്‌. പൊതുവിൽ സമാധാനപരമായിട്ടുതന്നെയാണ്‌ സമരം നടന്നത്‌. വൻതോതിലുള്ള തൊഴിലാളി പങ്കാളിത്തം ഈ സമരത്തിൽ ഉണ്ടായിരുന്നു എന്നാതാണ്‌ അതിന്റെ പ്രത്യേകത.

കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷം പുനര്‍വിചിന്തനം നടത്തണം. ജനങ്ങള്‍ പദ്ധതിക്ക് അനുകൂലമാണ്, സര്‍വേ നടപടി സുപ്രീംകോടതി അംഗീകരിച്ചതാണ്. പ്രതിപക്ഷം ഇനിയും സമരം തുടര്‍ന്നാല്‍ അത് സുപ്രീംകോടതിക്ക് എതിരാകും. യുഡിഎഫ് എതിര്‍പ്പ് തുടരട്ടെ, എല്‍ഡിഎഫ് വികസന പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here