ദീപിക കുമാരി ഇത്തവണ ഏഷ്യന്‍ ഗെയിംസിനില്ല

അമ്പെയ്ത്തിലെ ലോക രണ്ടാം റാങ്കുകാരി ദീപിക കുമാരിക്ക് ഇത്തവണ ഏഷ്യന്‍ ഗെയിംസിന് യോഗ്യതയില്ല. യോഗ്യതാ റൗണ്ടില്‍ അഞ്ചാംസ്ഥാനത്തായിരുന്നു ദീപിക. ഇരുപത്തേഴുകാരിയുടെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയാണിത്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചാമ്പ്യനായശേഷം ഒരുതവണപോലും ദീപികയ്ക്ക് വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ നഷ്ടമായിട്ടില്ല.

ഏഷ്യന്‍ ഗെയിംസില്‍ 2010, 2014, 2018 വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 2009ലാണ് സീനിയര്‍ തലത്തില്‍ ആദ്യമായി ഇറങ്ങുന്നത്. ലോകകപ്പിലും ചാമ്പ്യന്‍ഷിപ്പിലും നിരവധി മെഡലുകള്‍ നേടി. എന്നാല്‍, ഒളിമ്പിക്‌സില്‍ മാത്രം തിളങ്ങാനായില്ല. സെപ്തംബറില്‍ ഹാങ്ഷുവിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News