പെൻസിൽവാനിയയിൽ മഞ്ഞുവീഴ്ച; വാഹനങ്ങൾ കൂട്ടിയിടിച്ച്‌ 3 മരണം

അമേരിക്കയിലെ പെൻസിൽവാനിയയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിൽ അറുപതോളം വാഹനം കൂട്ടിയിടിച്ച്‌ മൂന്നുപേർ മരിച്ചു. തിരക്കേറിയ ഇന്റർ സ്‌റ്റേറ്റ്‌ ഹൈവേയിൽ ട്രക്കുകളും കാറുകളും ട്രാക്ടർ ട്രെയിലറുകളും ഉൾപ്പെടെയാണ്‌ കൂട്ടിയിടിച്ചത്‌.

മഞ്ഞുവീഴ്ചയിൽ കാഴ്ച മറഞ്ഞതും വാഹനങ്ങൾ നിരത്തിൽ നിയന്ത്രണം വിട്ട്‌ തെന്നി നീങ്ങിയതുമാണ്‌ അപകടത്തിന്‌ കാരണം. കൂട്ടിയിടിച്ച ചില വാഹനങ്ങളിൽ തീപിടിത്തവുമുണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News