NSAP പെൻഷൻ പ്രകാരം പ്രതിമാസം ഏകദേശം 200 രൂപയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിർന്നപൗരന്മാർക്ക് നൽകി വരുന്നത്. പത്തുവർഷക്കാലമായി 200 രൂപ തന്നെയാണ് പെൻഷൻതുക.ഈ നീണ്ട കാലയളവിൽ സാമൂഹിക സാമ്പത്തിക രംഗത്ത് വന്ന മാറ്റങ്ങളെ ഉൾക്കൊണ്ട് ന്യായമായ വർദ്ധനവ് പെൻഷൻ തുകയിൽ വരുത്തണമെന്ന് ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
NSAP പെൻഷൻ പ്രകാരം നൽകുന്ന തുകയിൽ വർദ്ധനവ് നല്കാൻ കഴിയില്ല എന്ന് കേന്ദ്രസർക്കാർ രേഖാമൂലം മറുപടി നൽകി.ഇതേ സംബന്ധിച്ച് മറുപടി പറഞ്ഞ മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ഇത് സംസ്ഥാനങ്ങളുടെ ബാധ്യതയാണ് എന്ന് പറഞ്ഞ് വെക്കുകയും ചെയ്തു.സംസ്ഥാനങ്ങളുടെ വിഭവ സമാഹരണ സാധ്യതകളുടെ വഴികളെല്ലാം അടച്ചശേഷം കേന്ദ്രം ഇത്തരത്തിൽ മറുപടി നല്‌കുന്നതിനെ ജോൺ ബ്രിട്ടാസ് എം പി വിമര്ശിച്ചു..സാമൂഹിക സാമ്പത്തിക ദുരിതമനുഭവിക്കുന്നവർക്ക് സംരക്ഷണവും പിന്തുണയും ഉറപ്പുവരുത്തേണ്ടത്തിന്റെ പ്രാധാന്യം ജോൺ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.
ദാരിദ്ര്യ രേഖക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമാണ് സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നത്.യോഗ്യരായ മുതിർന്ന പൗരന്മാർക്കെല്ലാവർക്കും സർക്കാർ സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ജോൺ ബ്രിട്ടാസ് എം പി ആരാഞ്ഞു.
പെൻഷൻ വാങ്ങുന്നവരുടെ എണ്ണവും,അതിനായി മാറ്റിവെച്ചിരിക്കുന്ന വാർഷിക വിഹിതവും എത്രയാണെന്നും വ്യക്തമാക്കണമെന്നും ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞശേഷം വേണ്ടത് ചെയ്യാമെന്ന ഒഴുക്കൻ മറുപടിയാണ് മന്ത്രി ഗിരിരാജ് സിംഗ് നൽകിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.