സിൽവർലൈൻ ; സർവേ തുടരാൻ കോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ പ്രതിപക്ഷം പുനർവിചിന്തനത്തിന് തയ്യാറാകണമെന്ന് കോടിയേരി

സിൽവർലൈൻ പദ്ധതിക്കായുള്ള സർവ്വേ തുടരാൻ സുപ്രീംകോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ പ്രതിപക്ഷം പുനർവിചിന്തനത്തിന് തയ്യാറാകണമെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

പെട്രോളിയം ഉൽപന്നങ്ങളുടെ വില അനുദിനം വർധിപ്പിക്കുന്ന കേന്ദ്ര നടപടിക്കെതിരെ ഏപ്രിൽ 2 ന് 2000 കേന്ദ്രങ്ങളിൽ ബഹുജന ധർണ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

വികസന നയരേഖ സംബന്ധിച്ച വെബ്പേജ് കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സിൽവർലൈൻ പദ്ധതിക്കായുള്ള സർവ്വേ തുടരാൻ
സുപ്രീംകോടതി ഉത്തരവിട്ട പശ്ചാത്തലത്തിൽ പ്രതിപക്ഷം സമരത്തിൽ നിന്ന് പിന്മാറണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.പ്രതിപക്ഷം എല്ലാ വികസന പദ്ധതികളെയും എതിർക്കുകയാണ്. പ്രതിപക്ഷം എതിർപ്പ് തുടരട്ടെ, എൽഡിഎഫ് ജനങ്ങളെ അണിനിരത്തി വികസനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അനുദിനം ഉയർത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.അടുത്തമാസം രണ്ടിന് സംസ്ഥാനവ്യാപകമായി 2000 കേന്ദ്രങ്ങളിൽ കേന്ദ്ര നിലപാടിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .

വികസന നയരേഖയുമായി ബന്ധപ്പെട്ട വെബ് പേജിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഈ വെബ് പേജ് സന്ദർശിച്ച് പൊതുജനങ്ങൾക്ക് നയരേഖ സംബന്ധിച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

ചടങ്ങിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്മണി തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News