ADVERTISEMENT
സംസ്ഥാനത്ത് രണ്ടാം വർഷ ഹയർ സെക്കൻററി, വൊക്കേഷണൽ ഹയർ സെക്കൻററി പരീക്ഷയ്ക്ക് തുടക്കമായി. ആദ്യ ദിനത്തിൽ 907 കേന്ദ്രങ്ങളിലായി 70440 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കെത്തിയത്.ആശങ്കകൾ ഒഴിഞ്ഞാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്.
കഴിഞ്ഞ രണ്ടു വർഷത്തെ ആശങ്ക നിറഞ്ഞ കൊവിഡ് സാഹചര്യത്തിൽ നിന്നും പഴയ സ്ഥിതിയിലേക്ക് എത്തിയ പരീക്ഷയായിരുന്നു ഇത്തവണത്തേത്. എന്നാൽ മാസ്ക് എന്ന മുൻകരുതൽ വിദ്യാർത്ഥികളും അധ്യാപകരും കൃത്യമായി പാലിച്ചാണ് പരീക്ഷയ്ക്കെത്തിയത്.
ഹയർ സെക്കൻററിക്ക് കേരളത്തിനകത്തും പുറത്തുമായി 2005 കേന്ദ്രങ്ങളിലായി ആകെ 4,33,352 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ ഇന്ന് 907 കേന്ദ്രങ്ങളിലായി 70440 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്കെത്തിയത്. കൃത്യമായ റിവിഷൻറെയും മോഡൽ പരീക്ഷയുടെയും പശ്ചാത്തലത്തിൽ പരീക്ഷ എളുപ്പമായിരുന്നുവെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.
ഗൾഫ് മേഖലയിൽ 8 ഉം ലക്ഷദ്വീപിൽ 9 സെൻററുകളുമാണുള്ളത്. ഇന്ന് മുതൽ ഏപ്രിൽ 26 വരെയാണ് പരീക്ഷ. ചോദ്യപേപ്പറിൽ 60 ശതമാനം ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു 70 ശതമാനം ചോദ്യങ്ങളും. വൊക്കേഷണൽ ഹയർസെക്കൻററിക്ക് 389 കേന്ദ്രങ്ങളിലായി 31,332 വിദ്യാർഥികളാണ് പരീക്ഷയ്ക്കെത്തിയത്. എഴുത്ത് പരീക്ഷയ്ക്ക് ശേഷം മെയ് മാസത്തിലാണ് പ്രായോഗിക പരീക്ഷകൾ നടക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.