ഭീഷ്മപര്‍വം 100 കോടി ക്ലബില്‍

അമല്‍ നീരദ് അണിയിച്ചൊരുക്കിയ മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വം’ 100 കോടി ക്ലബില്‍. വേള്‍ഡ് വൈഡ് തിയേര്‍ കളക്ഷന്‍, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ് തുടങ്ങിയവകളില്‍ നിന്നൊക്കെ ആകെ 115 കോടിയാണ് ഭീഷ്മ പര്‍വം നേടിയിരിക്കുന്നത്. കൊവിഡിനു ശേഷം തിയേയറ്ററുകള്‍ തുറന്നതിനു പിന്നാലെ ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് ഭീഷ്മപര്‍വം. ഏപ്രില്‍ 1ന് ചിത്രം ഹോട്ട്സ്റ്റാറിലൂടെ ഒടിടി പ്രേക്ഷകരിലേക്കെത്തും.

അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം നിറഞ്ഞ തിയേയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 3ന് ആയിരുന്നു. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, കെപിഎസി ലളിത, നെടുമുടി വേണു തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News