കൊവിഡ്കാല വിദ്യാഭ്യാസം : കേരളത്തിന് അഭിനന്ദനവുമായി ഡൊമിനിക്കന്‍ റിപബ്ലിക് സ്ഥാനപതി;പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുമായി ചര്‍ച്ച നടത്തി

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുമായി ഡൊമിനിക്കന്‍ റിപബ്ലിക് സ്ഥാനപതി ഡേവിഡ് ഇമ്മാനുവേല്‍ പൂയിച്ച് ബുചെല്‍ കൂടിക്കാഴ്ച നടത്തി. കോവിഡ് കാലത്തെ കേരളത്തിലെ വിദ്യാഭ്യാസ രീതികളെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും ബുചെല്‍ മന്ത്രിയടങ്ങുന്ന സംഘത്തോട് ചോദിച്ചറിഞ്ഞു. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു കെ ഐ എ എസ് തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രം, പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കുന്ന ഊന്നല്‍, ലൈബ്രറി – സാക്ഷരതാ പ്രസ്ഥാനങ്ങള്‍,മാതൃഭാഷയെ പരിപോഷിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, കോവിഡ്കാല വിദ്യാഭ്യാസം തുടങ്ങിയവയെ കുറിച്ചൊക്കെ ഡൊമിനിക്കന്‍ റിപബ്ലിക് സ്ഥാനപതി ചോദിച്ചറിഞ്ഞു.

ഫുട്ബാളിനോട് കേരളത്തിനുള്ള ഇഷ്ടത്തെ കുറിച്ച് എടുത്തു പറഞ്ഞ ഡൊമിനിക്കന്‍ റിപബ്ലിക് സ്ഥാനപതി താന്‍ അര്‍ജന്റീനയുടെ ആരാധകന്‍ ആണെന്നും മന്ത്രിക്കിഷ്ടം ഏത് ടീം ആണെന്നും ചോദിച്ചു. അര്‍ജന്റീനയെ ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും ബ്രസീലിനോടുള്ള താല്പര്യം മന്ത്രി മറച്ചു വെച്ചില്ല. ചെ ഗുവേരയെ കുറിച്ച് മന്ത്രി വി ശിവന്‍കുട്ടി പരാമര്‍ശിച്ചപ്പോള്‍ കേരളവും ലാറ്റിന്‍ അമേരിക്കയും പങ്കു വെക്കുന്ന പൊതുവികാരമാണ് ചെ എന്ന് ഡൊമിനിക്കന്‍ റിപബ്ലിക് സ്ഥാനപതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News