ഓട്ടോ, ബസ്, ടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിച്ചു

സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം. മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനം.

മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകള്‍ സമരം നടത്തിയത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിക്കുകയായിരുന്നു.

ബസ് ചാര്‍ജ് വര്‍ധനയ്‌ക്കൊപ്പം ഓട്ടോ, ടാക്‌സി നിരക്കും കൂട്ടി. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കി. 2 കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള നിരക്ക് 15 രൂപയാണ്.

ടാക്‌സി മിനിമം ചാര്‍ജ് 200 രൂപയാക്കി. 5 കിലോമീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്ന് 20 രൂപയാക്കും. 1500 സിസിക്ക് മുകളില്‍ 200ല്‍ നിന്ന് 225 രൂപയാക്കി. രാത്രികാല യാത്രക്ക് നിലവിലുള്ള ചാര്‍ജ് തുടരും.

മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കാനുള്ള തീരുമാനത്തിനും എല്‍ഡിഎഫ് അംഗീകാരം നല്‍കി. പിന്നീടുന്ന ഓരോ കിലോമീറ്ററിനും 1 രൂപ വര്‍ധിപ്പിക്കും. എന്നാല്‍ വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. കണ്‍സഷന്‍ മാറ്റത്തെ കുറിച്ച് ശാസ്ത്രീയായി പഠിക്കാന്‍ കമ്മീഷനെ നിയമിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News