
കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചരണങ്ങള്‍ തുറന്നുകാട്ടുമെന്നും ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗം നടത്തുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഏപ്രില്‍ 19 ന് തിരുവനന്തപുരത്ത് നടക്കുന്ന വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഗൃഹ സന്ദര്‍ശന പരിപാടിയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
താഴെ തട്ടു വരെ പ്രചരണ പരിപാടി സംഘടിപ്പിക്കും. 21 ന് ഇന്ധന വിലവര്‍ദ്ധനവിനെതിരെ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പരിപാടി നടത്തുമെന്നും എ വിജയരാഘവന്‍ അറിയിച്ചു.
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് ശുപാര്‍ശ. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കാനാണ് എല്‍ഡിഎഫ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് എ വിജയരാഘവന്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here