കെ റെയില്‍ കല്ല് പിഴുത് പിഴുത് പ്രതിപക്ഷ നേതാവ് ഇപ്പോള്‍ ഏത് കല്ല് കണ്ടാലും പിഴുതെറിയും; എ വിജയരാഘവന്‍

കെ റെയില്‍ കല്ല് പിഴുത് പിഴുത് പ്രതിപക്ഷ നേതാവ് ഇപ്പോള്‍ ഏത് കല്ല് കണ്ടാലും പിഴുതെറിയുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചരണങ്ങള്‍ തുറന്നുകാട്ടുമെന്നും ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗം നടത്തുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. ഏപ്രില്‍ 19 ന് തിരുവനന്തപുരത്ത് നടക്കുന്ന വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഗൃഹ സന്ദര്‍ശന പരിപാടിയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. താഴെ തട്ടു വരെ പ്രചരണ പരിപാടി സംഘടിപ്പിക്കും. 21 ന് ഇന്ധന വിലവര്‍ദ്ധനവിനെതിരെ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പരിപാടി നടത്തുമെന്നും എ വിജയരാഘവന്‍ അറിയിച്ചു.

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് ശുപാര്‍ശ. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. മിനിമം ചാര്‍ജ് പത്ത് രൂപയാക്കാനാണ് എല്‍ഡിഎഫ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News