സംസ്ഥാനത്ത് 40 ലക്ഷം തൊഴില്‍ അവസരം സൃഷ്ട്ടിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് 40 ലക്ഷം തൊഴില്‍ അവസരം സൃഷ്ട്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷം കൊണ്ട് ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പദ്ധതിയിലൂടെ സംരംഭകര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടിയിരുന്ന സാഹചര്യം പൂര്‍ണമായി കേരളത്തില്‍ മാറുകയാണ്.

സംരംഭകരെ തേടിയിറങ്ങാനും താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരെ കൈപിടിച്ച് സംരംഭകനാക്കുന്നതിനുമുള്ള ബൃഹദ് പദ്ധതിക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സംയോജനത്തോടെ ഈ സാമ്പത്തിക വര്‍ഷത്തില്‍ 1 ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടികുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News