മുന്നരവയസ്സുളള കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുന്നരവയസ്സുളള കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ ഈരാറ്റുപേട്ട പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് പോക്‌സോ കേസ് പകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ടി കേസിലേക്ക് നടത്തിയ അന്വേഷണത്തില്‍ നിന്നും പ്രതിയായ അലിയാര്‍ (62) കടപ്ലാക്കല്‍ വീട്, കടുവാമൂഴി, ഈരാറ്റൂപേട്ട എന്നയാളെ ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി.

പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്റെ മേല്‍നോട്ടത്തില്‍ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്‍ SHO പ്രസാദ് എബ്രഹാം വര്‍ഗ്ഗീസ് , സബ്ബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു വി.വി, സബ്ബ് ഇന്‍സ്‌പെക്ടര്‍ തോമസ് സേവ്യര്‍, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ വിനയരാജ് സി.ആര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജിനു. കെ.ആര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജീഷ്‌മോന്‍ എന്‍.റ്റി, ജോബി ജോസഫ് അശ്വതി കെ.പി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here