വെട്ടേറ്റ മഞ്ചേരി നഗരസഭാംഗം മരിച്ചു

ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ കൗണ്‍സിലര്‍ മരിച്ചു. 16-ാം വാര്‍ഡ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീല്‍ (52) ആണ് മരിച്ചത്. ചെവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയില്‍ വെച്ചാണ് ബൈക്കിലെത്തിയ സംഘം തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്. മാരകായുധം കൊണ്ട് അടിയേറ്റ് തലയോട്ടി തകര്‍ന്നു. നെറ്റിയിലും ആഴത്തില്‍ പരിക്കേറ്റു. ചേരവാര്‍ന്ന് നിലത്ത് കിടന്ന ജലീലിനെ സഹയാത്രികര്‍ ചേര്‍ന്ന് ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് മരിച്ചു.

കൗണ്‍സിലറുടെ കൂടെയു ണ്ടായിരുന്ന നാല് പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കേസില്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കിയ നിലയിലാണ്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം. നാല് സുഹൃത്തുക്കളുടെ കൂടെ സ്വകാര്യ ആവശ്യത്തിനായി പാലക്കാടേക്ക് പോയതായിരിന്നു ജലീല്‍. തിരിച്ച് മഞ്ചേരിയിലേക്ക് വരുന്നതിനിടെ താമരശേരിയില്‍വെച്ച് ബൈക്കിലെത്തിയ സംഘവുമായി വഴിമാറികൊടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി. തകര്‍ക്കം പറഞ്ഞു തീര്‍ത്ത് മടങ്ങുന്നതിനിടെയാണ് അക്രമി സംഘം കൗണ്‍സിലറെ തലക്ക് അടിച്ച് വീഴ്ത്തിയത്.

മാരകായുധം ഉപയോഗിച്ച് അടിച്ചതാകാമെന്നാണ് പൊലീസ് നികമനം. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ പിറകുവശത്തെ ചില്ലും അക്രമിസംഘം തകര്‍ത്തിരുന്നു. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുക യാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഭാര്യ: സൗജത്ത്. മക്കള്‍: മുഹമ്മദ് സാനില്‍, മുഹമ്മദ് സനു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here