ഏഷ്യാനെറ്റ് ന്യൂസ് അവതാരകനെതിരെ പ്രതികരിച്ച് ആര്‍ ചന്ദ്രശേഖരന്‍

ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണിനെതിരെ തുറന്നടിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ കേരള ഘടകം ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരന്‍ രംഗത്ത്.

ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് എളമരം കരീമിന് എതിരെ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് ആര്‍ ചന്ദ്രശേഖരന്‍ പ്രതികരിച്ചത്.

രാജ്യത്തെ ഏറ്റവും മികച്ച മാധ്യമ വിദഗ്ധന്‍ താനാണ് എന്നാണ് വിനു വി ജോണിന്റെ ധാരണയെന്ന് ആര്‍ ചന്ദ്രശേഖരന്‍ പരിഹസിച്ചു. ‘വിവരദോഷമേ നിന്റെ പേരോ മാധ്യമ വിദഗ്ധന്‍ എന്ന് പറയേണ്ടി വന്നാല്‍ അതില്‍ ഒന്നാം സ്ഥാനം വിനു വി ജോണിനാണ് കൊടുക്കേണ്ടത്. എളമരം കരീമിനെ കുറിച്ച് വിനു വി ജോണ്‍ പറഞ്ഞത് അംഗീകരിക്കാനാകില്ലെന്നും ആര്‍ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News