ഖത്തര്‍ ലോകകപ്പിലെ പന്തിന്റെ പേര് ‘രിഹ്ല’; പന്ത് ഖത്തറില്‍ പുറത്തിറക്കി

ഖത്തര്‍ ഫുട്‌ബോള്‍ ലോകപ്പിനുള്ള ഔദ്യോഗിക പന്ത് പുറത്തിറക്കി. ഇത്തവണയും അഡിഡാസ് തന്നെയാണ് ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക നിര്‍മാതാക്കള്‍. ‘അല്‍ രിഹ്‌ല’ എന്ന് പേരിട്ടിരിക്കുന്ന പന്താകും ഇത്തവണ ലോകകപ്പ് മൈതാനങ്ങളെ കീഴടക്കുക. ലോകകപ്പിനായി ഒരുക്കിയ ഫുട്‌ബോളിന്റെ പ്രത്യേകതളും അഡിഡാസ് പുറത്തുവിട്ടിട്ടുണ്ട്.

യാത്ര, സഞ്ചാരം എന്നീ അര്‍ത്ഥങ്ങള്‍ വരുന്ന ‘അല്‍ രിഹ്‌ല’ എന്ന അറബി പദമാണ് പന്തിന്റെ പേരിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ പന്ത് എന്ന വിശേഷണത്തോടെയാണ് ‘അല്‍ രിഹ്‌ല’യെ അഡിഡാസ് ഖത്തര്‍ ലോകകപ്പില്‍ അവതരിപ്പിക്കുന്നത്. കളി നടക്കുന്ന എട്ട് മൈതാനങ്ങളിലും ‘അല്‍ രിഹ്‌ല’ ആവേശത്തിന്റെ തീ പടര്‍ത്തുമെന്ന് തന്നെയാണ് ആരാധകരുടേയും പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here