നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതി അബ്ദുല്‍ മജീദ് പൊലീസ് കസ്റ്റഡിയില്‍

മലപ്പുറം മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അബ്ദുല്‍ മജീദ് പൊലീസ് കസ്റ്റഡിയില്‍. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുന്നു. കൊലപാതകത്തെ തുടര്‍ന്ന് നാളെ മഞ്ചേരി നഗരസഭ പരിധിയില്‍ UDF ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ ഖബറടക്കം തീരുന്നത് വരെയാണ് ഹര്‍ത്താല്‍

ചൊവ്വാഴ്ച രാത്രിയാണ് അബ്ദുള്‍ ജലീലിന് മര്‍ദ്ദനമേറ്റത്. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. രാത്രി പത്തു മണിയോടെ പയ്യനാട് വച്ച് ബൈക്കുകളിലെത്തിയ സംഘമാണ് ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചത്. മഞ്ചേരിയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനാല്‍ പെരിന്തല്‍മണ്ണയിലെ സ്വാകാര്യ ആശുപത്രിയിലേക്ക് മാറ്റുക
കയായിരുന്നു. അബോധാവസ്ഥയിലായിരുന്ന അബ്ദുള്‍ ജലീല്‍ ബുധനാഴ്ച സന്ധ്യയോടെയാണ് മരണപ്പെട്ടത് .

സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്ത് അന്വാഷണം തുടങ്ങി. ഇരുമ്പുവടി പോലുള്ള ആയുധം കൊണ്ട് അടിച്ചതായാണ് സംശയമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. പ്രതികളുടേത് എന്ന് സംശയിക്കുന്ന ഹെല്‍മെറ്റ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News