എളമരം കരീമിനെതിരായ ആക്രമണ ആഹ്വാനം പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ എളമരം കരീമിനെതിരെ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി. ജോണ്‍ നടത്തിയ ആക്രമണ ആഹ്വാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്.

ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമായതാണ് മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനമെന്നും എന്നാല്‍ ജനാധിപത്യപരമായ സംവാദങ്ങളായിരിക്കണം അതിന്റ മുഖമുദ്രയെന്നും പരസ്പര ബഹുമാനത്തോടെ നടത്തുന്ന സംവാദങ്ങള്‍ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി മര്യാദയുടെ എല്ലാ സീമയും ലംഘിച്ച സമീപനമാണ് ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്.

ഒരു കാരണവശാലും ആക്രമണത്തിന് ആഹ്വാനം നല്‍കുന്ന ഈ നടപടി ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News