ജനാധിപത്യ അവകാശങ്ങളും മൗലികാവകാശങ്ങളും കോർപറേറ്റ്‌–വർഗീയ കൂട്ടുകെട്ടിൽ കേന്ദ്രം ഇല്ലാതാക്കി; യെച്ചൂരി

സ്വാതന്ത്ര്യലബ്‌ധിക്കുശേഷമുള്ള ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ്‌ രാജ്യം ഇപ്പോൾ നേരിടുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മധുരയിൽ പാർടി തമിഴ്‌നാട്‌ സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിലെ ബിജെപി സർക്കാർ ആർഎസ്‌എസിന്റെ ഹിന്ദുത്വ അജൻഡയും ഒപ്പം വിനാശകരമായ ഉദാരവൽക്കരണനയങ്ങളും നടപ്പാക്കുന്നു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും മൗലികാവകാശങ്ങളും കോർപറേറ്റ്‌–വർഗീയ കൂട്ടുകെട്ടിൽ കേന്ദ്രസർക്കാർ ഇല്ലാതാക്കിയെന്ന്‌ യെച്ചൂരി പറഞ്ഞു.

സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗം യു വാസുകി അധ്യക്ഷയായി. സ്വാഗതസംഘം ചെയർമാൻ സു വെങ്കിടേശൻ എംപി സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈകിട്ട് ചുവപ്പ് വളന്റിയർമാർച്ച് പൊളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.

പൊതുസമ്മേളനം യെച്ചൂരി ഉദ്ഘാടനംചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി എന്നിവർ സംസാരിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News