മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട; 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയില്‍

മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട. 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ് (54), നൊട്ടൻതൊടിക റഹീം (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി എസ് ഷാരോണും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ വലയിലായത്.

കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് കുഴൽപ്പണം കടത്തുന്നുണ്ടന്ന രഹസ്യ വിവരമാണ് പൊലീസിന് ലഭിച്ചത്. തുടർന്ന് വാഹന പരിശോധന കർശനമാക്കി.

ചൊവ്വാഴ്ച്ച രാത്രി 12 ഓടെ മേലാറ്റൂർ ഉച്ചാരക്കടവിൽ നടത്തിയ വാഹന പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഹ്യുണ്ടായ് ക്രെറ്റ കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് വാഹനം സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ മുമ്പിലും പിൻ ഭാഗത്തുമായി രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 500ന്റെ ഒരു കോടി മൂന്ന് ലക്ഷം രൂപ കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here