കെ.സുധാകരൻ്റെ പ്രഖ്യാപനം പാഴ് വാക്കായി; കെപിസിസി അംഗത്വ വിതരണം പൊളിഞ്ഞു

കെ.സുധാകരൻ്റെ പ്രഖ്യാപനം പാഴ് വാക്കായി.കെപിസിസി അംഗത്വ വിതരണം പൊളിഞ്ഞു. എഐസിസി നേതൃത്വം അതൃപ്തിയറിയിച്ചതായി റിപ്പോർട്ട്. ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിലേക്ക്.കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അംഗത്വ വിതരണ കാമ്പയിൻ നിലവിലെ നേതൃത്വം അട്ടിമറിക്കുന്നൂവെന്നാണ് എ-ഐ ഗ്രൂപ്പുകൾ തുടക്കത്തിലെ ഉന്നയിച്ച പരാതി.ഈ ആരോപണം ശരിവെയ്ക്കുന്നതാണ് കോൺഗ്രസ് അംഗത്വ വിതരണത്തിൻ്റെ പുതിയ കണക്കുകൾ.

മെമ്പർഷിപ്പ് കാംപയിന്‍ ഇന്നാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. പക്ഷേ പ്രതീക്ഷിച്ചതിന്‍റെ മൂന്നിലൊന്നിലേക്ക് പോലും പൂർത്തിയാക്കാൻ ഇതുവരെ കെപിസിസി നേതൃത്വത്തിന് ആയിട്ടില്ല.ഡിജിറ്റല്‍ രീതിയിലുള്ള മെമ്പര്‍ഷിപ്പ് ചേര്‍ക്കല്‍ പാളി.

ഇതുവരെ രണ്ടര ലക്ഷം പേര്‍ മാത്രമാണ് ഈ രീതിയില്‍ മെമ്പര്‍മാരായത്. കടലാസ് മെമ്പര്‍ഷിപ്പിലേക്ക് കടന്നെങ്കിലും വേണ്ടത്ര വേഗത കൈവരിക്കാനായില്ല. ഇതുവരെ 8 ലഷത്തിൽ താഴെ മെമ്പർഷിപ്പ് മാത്രമെ ഡിജിറ്റലായും നേരിട്ടും ചേർക്കാനായിട്ടുള്ളൂ എന്നാണ് വിവരം. ഇതോടെ ഒരു മാസം കൂടി സമയം തേടിയിരിക്കുകയാണ് നേതൃത്വം.

ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അതേ സമയം മെമ്പർഷിപ്പ് പ്രവർത്തനം പാളിയതിൽ വലിയ അതൃപ്തിയിലാണ് എഐസിസി നേതൃത്വം. മെമ്പർഷിപ്പ് കാമ്പയിനിടയിൽ പുനസംഘടനയെന്ന അജണ്ട കൊണ്ടുവന്നതാണ് തിരിച്ചടി ആയതെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

കാര്യങ്ങൾ വിലയിരുത്താൻ മൂന്ന് എഐസിസി സെക്രട്ടറിമാര്‍ അടുത്ത മാസം അഞ്ചിന് കേരളത്തിലെത്തും. ഐവാന്‍ ഡിസൂസ, പെരുമാള്‍,പി വിശ്വനാഥ് എന്നിവര്‍ക്കാണ് കേരളത്തിലെ മെമ്പര്‍ഷിപ്പ് ചുമതല. കഴിഞ്ഞ തവണ 33 ലക്ഷം പേരാണ് കേരളത്തില്‍ മെമ്പര്‍മാരായത്.

ഗ്രൂപ്പുകള്‍ മത്സരിച്ച് മെമ്പര്‍മാരെ ചേര്‍ത്തതാണ് ഇതിലേക്ക് നയിച്ചത്. കേരളത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് സമവായത്തിലാകുമെന്ന ധാരണ പരന്നതോടെ ഗ്രൂപ്പുകളിൽ അതൃപ്തി പരന്നു. ഇതും മെമ്പർഷിപ് വിതരണം പൊളിയാൻ കാരണമായി. അതേസമയം പുനസംഘടന വേണമെന്ന വാശി പിടിച്ച് സുധാകരനെ വെട്ടിലാക്കാൻ ചിലർ ശ്രമിച്ചതാണ് മെമ്പർഷിപ്പ് വിതരണം പരാജയപ്പെടാൻ കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്. ഈ ആരോപണം വിരൽ ചൂണ്ടുന്നത് വിഡി സതീശനിലേക്കാണെന്നാണ് സൂചനകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News