തൊഴിലാളി സംഘടനകള്‍ പറയുന്നത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള മര്യാദ മാധ്യമങ്ങള്‍ കാണിക്കണമായിരുന്നു; കെ ജെ ജേക്കബ്

തൊഴിലാളി സംഘടനകള്‍ പറയുന്നത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള മര്യാദ മാധ്യമങ്ങള്‍ കാണിക്കണമായിരുന്നുവെന്ന് മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. നമ്മുടെ നാട്ടിലെ തൊഴിൽ വ്യവസ്ഥകൾ മാറിക്കൊണ്ടിരിക്കുകയാണ്.

ഇതിനെക്കുറിച്ചുള്ള ആശങ്കകളാണ് നമ്മയുടെ നാട്ടിലെ തൊഴിലാളി സംഘടനകൾ സംസാരിക്കുന്നത്. അവർ പറയുന്നത് നാട്ടുകാരിലെത്തിക്കാനുള്ള ഒരു മര്യാദ കാണിച്ചിട്ടാണ് ഈ സമരത്തിലുണ്ടായ അനിഷ്ട സംഭവനകളെക്കുറിച്ചു മാധ്യമങ്ങൾ പറയുന്നതെങ്കിൽ അതിനൊരു മര്യാദയുണ്ടെന്നും കെ ജെ ജേക്കബ് കൈരളിന്യൂസ് ‘ന്യൂസ് ആൻഡ് വ്യൂസി’ൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

കെ ജെ ജേക്കബിന്റെ വാക്കുകൾ

നവംബർ 11നാണ് സമരം പ്രഖ്യാപിക്കുന്നത്. അന്നുമുതലിന്ന് വരെ തൊഴിലാളി സംഘടനകൾ ഇത് സംബന്ധിച്ച പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസത്തെ പണിമുടക്കുണ്ടെന്ന കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്.

ഈപ്പോഴത്തെ അവസ്ഥയിൽ പത്രമാധ്യമങ്ങളിൽ സ്ഥിരം തൊഴിലാളികളില്ല. എല്ലാവരും കോൺട്രാക്റ്റിലുള്ള ജോലിക്കാരാണ്. ഈ അവസ്ഥയിലേക്ക് നമ്മുടെ നാട്ടിലെ തൊഴിൽ വ്യവസ്ഥകൾ മാറിക്കൊണ്ടിരിക്കുകയാണ്.

ഇതിനെക്കുറിച്ചാണ് നമ്മുടെ നാട്ടിലെ തൊഴിലാളി സംഘടനകൾ സംസാരിച്ചുകൊണ്ടിരിക്കുന്നത്. അവർ പറയുന്നത് നാട്ടുകാരിലെത്തിക്കാനുള്ള ഒരു മര്യാദ കാണിച്ചിട്ടാണ് ഈ സമരത്തിലുണ്ടായ അനിഷ്ട സംഭവനകളെക്കുറിച്ചു പറയുന്നതെങ്കിൽ അതിനൊരു മര്യാദയുണ്ടെന്ന് ഞാൻ പറയും.

ഒരു ദിവസമെങ്കിലും സമരക്കാരെ വിളിക്കുകയോ അവർക്ക് പറയാനുള്ളത് നാട്ടുകാരെ അറിയിക്കുകയോ ചെയ്തോ? ഇങ്ങനെയൊരു മിനിമം മര്യാദ മാധ്യമങ്ങൾ കാണിക്കേണ്ടതുണ്ട്. ഇത്രയും വലിയ തൊഴിലാളി ജനത നടത്തുന്ന വലിയൊരു സമരത്തെ അപമാനിക്കുന്നതിൽ എന്ത് മര്യാദയാണുള്ളത്?

നിങ്ങളുടെ ജീവിതം കേന്ദ്രസർക്കാർ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണെന്നുള്ള കാര്യം വിഡി സതീശനും കെ സുരേന്ദ്രനുമടക്കമുള്ള കോൺഗ്രസ് നേതാക്കന്മാർ അവരുടെ അണികളോടെങ്കിലും പറയേണ്ടതില്ലേ?

അക്കാര്യങ്ങളാണ് ഇവിടത്തെ തൊഴിലാളികൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നിട്ടെന്തിനാണ് അവരോട് കോൺഗ്രസ് നേതാക്കന്മാർക്ക് അപഹാസ്യം? ജനാധിപത്യം ഉണ്ടെങ്കിൽ മാത്രം നിലനിൽക്കുന്ന ഒന്നാണ് മാധ്യമപ്രവർത്തനം എന്നത്.

മാധ്യമപ്രവർത്തകർ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്. മനുഷ്യരുടെ മുന്നിൽ വിശ്വാസ്യതയില്ലാതെ വന്നു കഴിഞ്ഞാൽ പിന്നെന്ത് മാധ്യമപ്രവർത്തനമാണ് ഈ നാട്ടിൽ നടക്കാൻ പോകുന്നത്?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News