എടയാറില്‍ വന്‍ സ്പിരിറ്റ് വേട്ട; രണ്ട് പേര്‍ അറസ്റ്റിൽ

ആലുവ എടയാറില്‍ വന്‍ സ്പിരിറ്റ് വേട്ട.പെയിന്റ് നിര്‍മാണ കമ്പനിയിലെ ഭൂഗര്‍ഭ അറയില്‍ കന്നാസില്‍ സൂക്ഷിച്ച 8500 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി.

ആലുവയിലെ എടയാര്‍ വ്യവസായ മേഖലയ്ക്കകത്തെ പെയിന്റ് നിര്‍മാണ കമ്പനിയിലെ ഭൂഗര്‍ഭ അറയില്‍ നിന്നാണ് സ്പിരിറ്റുകളടങ്ങിയ കന്നാസ് പിടികൂടിയത്.243 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 8500 ലിറ്റര്‍ സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്.കഴിഞ്ഞ കുറച്ചുകാലമായി ഇവിടെ സ്പിരിറ്റ് സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ സ്പിരിറ്റ് എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.ഇതിനിടെയാണ് മറ്റൊരു വാഹനത്തില്‍ സ്പിരിറ്റ് കടത്താന്‍ ശ്രമിച്ച രണ്ട് പേരെ എക്സൈസ് പിടികൂടിയത്.തമ്മനം സ്വദേശി ബൈജു,ചിറ്റേത്തുകര സ്വദേശി സാം കുമാര്‍ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സ്പിരിറ്റിന്‍റെ ഉറവിടെ കണ്ടെത്തിയത്.

വ്യാജ മദ്യ നിര്‍മ്മാണത്തിനായി ശേഖരിച്ചുവെച്ച സ്പിരിറ്റാണ് പിടിച്ചെടുത്തത്.രാത്രി പത്തുമണിയോടെയാണ് എക്സൈസ് കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന സ്പെഷല്‍ സ്ക്ക്വാഡ് പരിശോധനയാരംഭിച്ചത്.പരിശോധന പുലര്‍ച്ചെവരെ നീണ്ടു.സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടൊ എന്നത് സംബന്ധിച്ച് എക്സൈസ് അന്വേഷിച്ച് വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel