സംഘപരിവാർ ചരിത്രം വളച്ചൊടിക്കുന്നു; ഡോ രാജൻ ഗുരുക്കൾ

സംഘപരിവാർ ചരിത്രം വളച്ചൊടിച്ച് സങ്കുചിതമായ വികാരങ്ങളെ ഉത്തേജിപ്പിക്കാനുള്ള ഉപകരണമായി മാറ്റുകയാണെണ് ചരിത്രകാരൻ ഡോ രാജൻ ഗുരുക്കൾ. അസത്യങ്ങളെ സത്യമാക്കാനുള്ള ശ്രമങ്ങൾ ചരിത്രവിവരണത്തെ വികലമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം 23ാം പാർടികോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര ചിത്രപ്രദർശനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു രാജൻ ഗുരുക്കൾ. ചരിത്രം ഒരു സമരായുധം എന്ന പേരിലാണ് ചരിത്ര ചിത്ര ശിൽപ്പ പ്രദർശനം.

കണ്ണൂർകലക്ടറേറ്റ്‌ മൈതാനിയിലെ ‘കെ വരദരാജൻ നഗറി’ലാണ് ചരിത്ര ചിത്ര ശിൽപ്പ പ്രദർശനം ആരംഭിച്ചത്. സാർവദേശീയ രാഷ്ട്രീയ ചരിത്രം, ദേശീയ സമര ചരിത്രം, കേരളം, കണ്ണൂരിന്റെ പ്രാദേശിക ചരിത്രം, വനിതാ വിമോചന പോരാട്ട ചരിത്രം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായാണ് പ്രദർശനം.

പ്രശസ്തരായ 11 ശിൽപ്പികളുടെയും 44 ചിത്രകാരന്മാരുടെയും സാങ്കേതിക വിദഗ്‌ധരുടെയും സഹായത്തോടെയാണ്‌ പ്രദർശനം ഒരുക്കിയത്‌.ചരിത്രകാരൻ ഡോ രാജൻ ഗുരുക്കൾ പ്രദർശനം ഉദ്ഘാടനം ചെയ്തു.

പാറപ്രം സമ്മേളനം,കയ്യൂർ,കരിവെള്ളൂർ ഉൾപ്പെടെയുള്ള പോരാട്ടങ്ങളുടെ ശിൽപ്പഭാഷ്യം തുടങ്ങിയ പ്രദർശതത്തെ ആകർഷകമാക്കുന്നു.നവോത്ഥാന മുന്നേറ്റങ്ങൾ അടയാളപ്പെടുത്തുന്നതാണ് പ്രദർശനത്തിലെ നവോത്ഥാന കോർണർ.അതേ സമയം പാർട്ടി കോൺഗ്രസ്സ് പ്രചരണത്തിന്റെ ഭാഗമായി ഉത്സവ പ്രതീതിയുണർത്തി നഗരത്തിൽ യുവജന വിദ്യാർഥി വിളംബര ജാഥ നടന്നു.

കണ്ണൂരിന്റെ തനിമയും സംസ്കാരവും കലയും കായികവിനോദത്തിന്റെയും മാറ്റും മിഴിവും വിളിച്ചോതിയായിയിരുന്നു വിളംബര ജാഥ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News