എൽ ഡി എഫിൽ പ്രതിസന്ധികളൊന്നുമില്ല; യു ഡി എഫ് വേദികളിൽ സ്ഥിരമായി തഴയപ്പെടുന്നു; തുറന്നടിച്ച് മാണി സി കാപ്പൻ

യു ഡി എഫിലെ അവസ്ഥെക്കുറിച്ച് തുറന്നടിച്ച് മാണി സി കാപ്പൻ. അസ്വസ്ഥതകളുണ്ടെന്ന് പാലാ എം എൽ എ മാണി സി.കാപ്പൻ പറഞ്ഞു. യു ഡി എഫ് പരിപാടികളൊന്നും അറിയിക്കുന്നില്ല. മുന്നണിയിൽ സംഘാടനം ഇല്ലാത്തതിനാൽ ആർക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയെന്നും കാപ്പൻ പറഞ്ഞു. എന്നാൽ ഇടതു മുന്നണിയിൽ ഇത്തരം പ്രതിസന്ധിയില്ലെന്നും കാപ്പൻ പറഞ്ഞു.

രമേശ് ചെന്നിത്തല സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് ഉന്നയിക്കേണ്ടത് താനെന്ന് വി.ഡി.സതീശൻ പറയുന്നു. ഇതെല്ലാം സംഘാടനം ഇല്ലാത്തതിന്‍റെ പ്രശ്നമാണ്. യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. എന്നാൽ എൽ ഡി എഫിൽ ഈ പ്രശ്നമില്ലെന്ന് കാപ്പൻ പറയുന്നു.

മുന്നണിയുമായി പ്രശ്നങ്ങളില്ലെന്നും ഒരു നേതാവിന് മാത്രമാണ് പ്രശ്നമെന്നും കാപ്പൻ പറഞ്ഞു. മുട്ടിൽ മരംമുറി ,മാടപ്പള്ളി എന്നിവിടങ്ങളിൽ പോയ യു ഡി എഫ് സംഘത്തിൽ വിളിച്ചില്ല. വിഷയം രേഖാമൂലം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു .എന്നാൽ നടപടിയുണ്ടായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News