ഇന്ധന വിലവര്‍ധനവിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്! മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ക്ഷുഭിതനായി രാംദേവ്

രാജ്യത്തെ ഇന്ധന വില വര്‍ധനവിനെകുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി ബാബ രാംദേവ്. 2014 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങിയാല്‍ പെട്രോള്‍ വില 40 രൂപയിലേക്ക് കുറയുമെന്ന് രാംദേവ് പറഞ്ഞിരുന്നു.

ഇതിനെകുറിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രതികരണം ചോദിച്ചത്. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് താങ്കള്‍ക്ക് നല്ലതല്ലെന്ന് രാംദേവ് ഭീഷണിപ്പെടുത്തി.

‘അത്തരം ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ എന്ത് ചോദ്യം ചോദിച്ചാലും ഉത്തരം തരേണ്ടയാളാണോ ഞാന്‍?. അങ്ങനെയൊരു പരാമര്‍ശം ഞാന്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് അത് പറയില്ല. ഞാന്‍ മറുപടി പറഞ്ഞു കഴിഞ്ഞു. നിങ്ങള്‍ എന്തു ചെയ്യും.

മിണ്ടാതിരിക്കൂ, ഇനിയും ചോദിക്കുന്നത് നിങ്ങള്‍ക്ക് നല്ലതല്ല’, ക്ഷുഭിതനായികൊണ്ട് രാംദേവ് മറുപടി പറഞ്ഞു. പെട്രോളിന്റെ അടിസ്ഥാന വില 35 രൂപ മാത്രമാണെന്നും അതില്‍ 50 ശതമാനം നികുതി ഈടാക്കുമെന്നും പറയുന്ന ഒരു പഠനം തന്റെ പക്കല്‍ ഉണ്ട്.

നികുതി 50 ശതമാനത്തില്‍ നിന്നും ഒരു ശതമാനമായി കുറച്ചാല്‍ ഇന്ധനവില കുറയും. താന്‍ സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടുണ്ട് എന്നായിരുന്നു 2014 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ രാംദേവ് പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News