ഖത്തർ ലോകകപ്പിന് യോഗ്യത നേടി അമേരിക്ക

കോസ്റ്ററിക്കെയോട് രണ്ടു ഗോളിന് തോറ്റിട്ടും അമേരിക്ക ഖത്തർ ലോകകപ്പിന് യോഗ്യത നേടി.നോർത്ത് അമേരിക്കൻ മേഖലയിൽ നിന്നുള്ള മൂന്നാമത്തെ ടീം ആയിട്ടാണവർ ഖത്തറിൽ എത്തുക.CONCACAF മേഖലയിൽ ആദ്യം യോഗ്യത നേടിയ കാനഡക്ക് പിന്നിൽ മെക്സിക്കോയും അർഹത നേടി.

നാലാം സ്ഥാനക്കാരായ കോസ്റ്ററിക്കക്ക് ഇനി ഇന്റർ കൊണ്ടിനന്റൽ പ്ളേ ഓഫിൽ ഓസിയാനാ ഗ്രൂപ് വിജയികളായ ന്യൂസിലണ്ടിനെ നേരിടേണ്ടതുണ്ട്. ജൂൺ 14 നു ഖത്തറിൽ ആണ് മത്സരം ഇതോടെ 29 ടീമുകൾ യോഗ്യത നേടിയിട്ടുണ്ട്.യു എ ഇ / ആസ്‌ട്രേലിയ മത്സര വിജയികളും ദക്ഷിണ അമേരിക്ക മേഖലയിലെ അഞ്ചാം സ്ഥാനക്കാരായ പെറുവും തമ്മിലാണ് മറ്റൊരു പ്ളേ ഓഫ്‌ മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News