പാമ്പിനെ പിടിച്ച് വിഷം ശേഖരിച്ച് വില്‍ക്കാം; ഇരുള സമുദായത്തിന് തമിഴ്‌നാട് വനംവകുപ്പിന്റെ അനുമതി

പാമ്പിനെ പിടിച്ച് വിഷം ശേഖരിച്ച് വില്‍ക്കാന്‍ ഇരുള സമുദായത്തിന് തമിഴ്‌നാട് വനംവകുപ്പ് അനുമതി നൽകി. സംസ്ഥാനത്തെ തിരുവള്ളൂര്‍, കൃഷ്ണഗിരി, ധര്‍മപുരി ജില്ലകളിലുള്ള ഇരുളര്‍ പരമ്പരാഗതമായി പാമ്പുപിടിത്തക്കാരാണ്.

ഇവര്‍ വിഷം ശേഖരിച്ച ശേഷം പാമ്പിനെ വിട്ടയക്കുകയാണ് പതിവ്. പാമ്പിനെ പിടിക്കാനും വിഷം ശേഖരിക്കാനും സംസ്ഥാന വനംവകുപ്പില്‍ നിന്നും ഓരോ വര്‍ഷവും അനുമതി വേണം.

നിശ്ചിതകാലത്തേക്ക് നിശ്ചിത എണ്ണം പാമ്പിനെ മാത്രമേ പിടിക്കാന്‍ കഴിയുകയുള്ളൂ. അനുമതി ലഭിക്കാത്തത് കാരണം സൊസൈറ്റിയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.

ഇരുളരില്‍ നിന്നും പാമ്പിന്‍ വിഷം ശേഖരിക്കാനും പ്രതിവിഷ നിര്‍മ്മാണത്തിനായി അവ വില്‍ക്കുന്നതിനുമായി 1978 ലാണ് ഇരുള സ്‌നേക്ക് കാച്ചേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലവില്‍ വന്നത്. ഇവരില്‍ നിന്നും സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഔഷധ നിര്‍മ്മാതാക്കളാണ് വിഷം വാങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News