എസ്എസ്എൽസി പരീക്ഷയ്ക്ക് തുടക്കം; ആശങ്കകളില്ലാതെ വിദ്യാർത്ഥികൾ പരീക്ഷ എഴുതി; മന്ത്രി വി ശിവൻകുട്ടി

എസ്എസ്എൽസി പരീക്ഷയ്ക്ക് തുടക്കമായി. ഫോക്കസ് ഏരിയ പ്രശ്നമില്ലാതെ പരീക്ഷ എഴുതാൻ സാധിച്ചെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. 2962 കേന്ദ്രങ്ങളിലായി 4.26 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ആശങ്കകൾ ഇല്ലാതെ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.

മലയാളം പേപ്പർ ഒന്നായിരുന്നു ആദ്യ ദിനത്തെ പരീക്ഷ . പരീക്ഷ കഴിഞ്ഞ് പുറത്തെത്തിയ വിദ്യാർത്ഥികളുടെ മുഖത്തെ സന്തോഷം മന്ത്രിയെ അടക്കം ഏവരെയും സന്തോഷിപ്പിച്ചു. ഫോക്കസ് – നോൺ ഫോക്കസ് ഏരിയ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ പരീക്ഷ എഴുതി.

വിദ്യാർത്ഥികളുടെ ആശങ്ക അകറ്റാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു മന്ത്രി വി.ശിവൻകുട്ടിയും. കഴിഞ്ഞ 2 വർഷത്തെ മഹാമാരി സാഹചര്യത്തിൽ നിന്നും വ്യത്യസ്തമായി പഴയ പരീക്ഷ രീതിയിലെക്കും ഇത്തവണ വിദ്യാഭ്യാസ വകുപ്പ് എത്തി.

എന്നാൽ മാസ്കിന്റെ കരുതൽ ഉണ്ടായിരുന്നു. 2962 കേന്ദ്രങ്ങളിലായി 4.26 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഫോക്കസ് ഏരിയയിൽ നിന്നും 70ഉം പുറത്ത് നിന്നും 30 ശതമാനം ചോദ്യങ്ങളും ഉൾപ്പെടുത്തിയാണ് ചോദ്യപേപ്പർ തയ്യാറാക്കിയത്. ഇനി ഏപ്രിൽ 6നാണ് SSLC യുടെ അടുത്ത പരീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News